ഓൺ ലൈൻ പ്ലാറ്റ്ഫോമുകളിൽ " ഷൈലോക്ക് " റിലീസ് ചെയ്യുമെന്നത് വ്യാജ വാർത്ത: അജയ് വാസുദേവ് .

പ്രിയ സുഹൃത്തുക്കളെ ,

ഷൈലോക്ക് സിനിമ നിങ്ങളുടെ ഏവരുടേയും നല്ല അഭിപ്രായങ്ങളോടെ തീയേറ്ററുകളിൽ  നിറഞ്ഞ സദസ്സുകളിൽ പ്രദർശനം തുടർന്ന് കൊണ്ടിരിക്കുന്നു അതിന് ആദ്യമേ തന്നെ ഓരോ പ്രേക്ഷകനോടും അകമഴിഞ്ഞ നന്ദിയും കടപ്പാടും അറിയിച്ചു കൊള്ളുന്നു .

അതോടൊപ്പം തന്നെ ഒരു പ്രധാന കാര്യം അറിയിക്കാനുള്ളത് സിനിമ മറ്റ് ഓൺലൈൻ പ്ലാറ്റുഫോമുകളിൽ റിലീസ് ആവുന്നു എന്ന തരത്തിലുള്ള ഒരു വ്യാജ വാർത്ത ശ്രദ്ധയിൽ പെടുകയുണ്ടായി അത് തികച്ചും ഒരു തെറ്റിദ്ധാരണ മാത്രം ആണ് അങ്ങനെ ഉള്ള തെറ്റായ വാർത്തകളിലും മറ്റും ശ്രദ്ധിക്കാതെ തീയേറ്ററുകളിൽ തന്നെ കണ്ട് സിനിമയെ ആസ്വദിക്കാൻ എല്ലാ പ്രേക്ഷകരും ശ്രമിക്കും എന്ന് തന്നെ വിശ്വസിക്കുന്നു .

അജയ് വാസുദേവ് .

No comments:

Powered by Blogger.