" മറിയം വന്ന് വിളക്കൂതി " ജനുവരി 31ന് റിലീസ് ചെയ്യും.

സുഹൃത്തുക്കളായ നാല് യുവാക്കളുടെ ഒറ്റ രാത്രിയിലെ മൂന്ന് മണിക്കൂർ സംഭവങ്ങളാണ് സിനിമയുടെ  പ്രമേയം. മാദ്ധ്യമപ്രവർത്തകനും എഴുത്തുകാരനുമായ ജെനിത് കാച്ചപ്പള്ളിയാണ് ഈ സിനിമ സംവിധാനം ചെയ്യുന്നത്. 

സേതുലക്ഷ്മി ,സിജു വിൽസൺ ,ശബരീഷ് ,അൽത്താഫ് സലിം ,കൃഷ്ണ ശങ്കർ ,സിദ്ധാർത്ഥ് ശിവ ,ബേസിൽ ജോസഫ് ,ബൈജു തുടങ്ങിയവർ അഭിനയിക്കുന്നു. 

സിനോജ് അയ്യപ്പൻ ഛായാഗ്രഹണവും, അപ്പു ഭട്ടതിരി എഡിറ്റിംഗും ,വാസിം മുരളി സംഗീതവും ,ശശികുമാർ ,ഇമ്പാച്ചി ,സന്ദൂപ് നാരായണൻ ,മുരളീ ക്യഷ്ണ എന്നിവർ ഗാനരചനയും, മനു ജഗത് കലാസംവിധാനവും , വൈശാഖ് രവി കോസ്റ്റുമും, റോണക്സ് സേവ്യർ മേക്കപ്പും നിർവ്വഹിക്കുന്നു. 

ഇതിഹാസയ്ക്ക് ശേഷം എ .ആർ . കെ. മീഡിയായുടെ ബാനറിൽ രാജേഷ് ആഗസ്റ്റിൻ ഈ ചിത്രം നിർമ്മിക്കുന്നു. 


സലിം പി. ചാക്കോ .

No comments:

Powered by Blogger.