" അയ്യപ്പനും കോശിയും'' ഫെബ്രുവരി ഏഴിന് തീയേറ്ററുകളിൽ എത്തും.


ഗോൾഡ് കോയിൻ മോഷൻ പിക്ച്ചേഴ്സിന്റെ ബാനറിൽ പൃഥിരാജ് സുകുമാരൻ ,ബിജു മേനോൻ എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി തിരക്കഥാകൃത്ത് സച്ചി സംവിധാനം ചെയ്യുന്ന ചിത്രമാണ് " ak അയ്യപ്പനും കോശിയും " .സംവിധായകൻ രഞ്ജിത് ,പി.എം. ശശിധരൻ എന്നിവർ ചേർന്നാണ് ചിത്രം നിർമ്മിക്കുന്നത് .

അവിചാരിതമായി ഒരു പ്രശ്നത്തിൽ അയ്യപ്പനും , കോശിയും കൂട്ടിമുട്ടുകയും തുടർന്ന് നടക്കുന്ന സംഭവങ്ങളുമാണ് സിനിമയുടെ പ്രമേയം .

രഞ്ജിത് , അനിൽ നെടുമങ്ങാട് , അനു മോഹൻ , ഷാജു ശ്രീധർ ,സാബു ,വിനോദ് തോമസ് , ഗൗരിനന്ദ , അന്നാ രാജൻ , ധന്യ എന്നിവരും ഈ സിനിമയിൽ അഭിനയിക്കുന്നു. 

ഛായാഗ്രഹണം സുദീപ് ഇളമണും, എഡിറ്റിംഗ് രഞ്ജൻ എബ്രഹാമും, കലാ സംവിധാനം മോഹൻദാസും , കോസ്റ്റ്യ്ം അരുൺ മനോഹറും , സംഗീതം ജേക്സ് ബിജോയും നിർവ്വഹിക്കുന്നു. ബാദുഷയാണ് പ്രൊഡക്ഷൻ കൺട്രോളർ .


സലിം പി. ചാക്കോ .

No comments:

Powered by Blogger.