ആദ്യകാല ചലച്ചിത്ര നടി ജമീല മാലിക്ക് ( 73) അന്തരിച്ചു.

ആദ്യകാല ചലച്ചിത്ര നടി ജമീല മാലിക്ക് (73) അന്തരിച്ചു. 1970-80 കാലഘട്ടത്തിൽ മലയാളം, തമിഴ് ഭാഷകളിൽ സജീവമായിരുന്നു ജമീല. പൂണെ ഫിലിം ഇൻസ്റ്റിറ്റ്യൂട്ടിൽ പഠിച്ച ആദ്യ മലയാളി വനിതയാണ് ജമീല. എന്നാൽ അവസാന സമയത്ത് സാമ്പത്തികമായി തകർന്ന ഇവർ വാടക വീടുകളിലും പിന്നീട് താരസംഘടനയായ അമ്മ നിർമിച്ച് നൽകിയ വീട്ടിലുമായിരുന്നു കഴിഞ്ഞിരുന്നത്.

റാഗിങ് (1973) ആണ് ആദ്യ സിനിമ. വിൻസെന്റ്, അടൂർ ഭാസി, പ്രേംനസീർ എന്നിവരുടെ കൂടെയെല്ലാം അഭിനിയിച്ചിട്ടുണ്ട്. ജി.എസ് പണിക്കർ സംവിധാനം ചെയ്ത പാണ്ഡവപുരത്തിലെ ദേവി ടീച്ചർ എന്ന കഥാപാത്രമാണ് ജമീലയുടെ ശ്രദ്ധേയമായ വേഷം. പാണ്ഡവപുരം, ആദ്യത്തെ കഥ, ഏണിപ്പടികൾ തുടങ്ങി മുപ്പതോളം മലയാള സിനിമകളിലും പത്തിലേറെ തമിഴ് സിനിമകളിലും അഭിനയിച്ചിട്ടുണ്ട്. ആദ്യ കാല ദൂരദർശൻ പരമ്പരകളിലും ടെലി ചിത്രങ്ങളിലും അഭിനയിച്ചിച്ചുണ്ട്. 1990 കളിൽ ടെലിവിഷൻ രംഗത്ത് സജീവമായിരുന്നു ജമീല.

ജമീലാ മാലിക്കിന്റെ ഭൗതിക ശരീരം ഉച്ചയ്ക്ക് 2.30 മണിമുതൽ 3.30 മണിവരെ ഭാരത് ഭവനിൽ പൊതുദർശനത്തിനു വയ്ക്കും.ശേഷം കൊല്ലം ലക്ഷ്മി നടയിലുള്ള ജോനകപ്പുറം വലിയ പള്ളിയിൽ വൈകുന്നേരത്തോടെ ഖബറടക്കം നടത്തും.

No comments:

Powered by Blogger.