മാർഷൽ ആർട്സിന്റെ പശ്ചാത്തലത്തിൽ " THE കുങ് ഫു മാസ്റ്റർ " . നീതാപിള്ള കസറി.


ആക്ഷനും , ജീവനും ചേർന്നുള്ള " THE  കുങ്ഫു മാസ്റ്റർ " Tale of Vengeance രചനയും സംവിധാനം നിർവ്വഹിക്കുന്നത് എബ്രിഡ് ഷൈനാണ്. സിനിമയുടെ ഷൂട്ടിംഗ് ഹിമാലയൻ താഴ്‌വരയിൽ ആയിരുന്നു.  

മാർഷൽ ആർട്സ് ഇൻസ്ട്രറൻമാരായ റിതുറാം ( ജിജി സ്കറിയ) ,റിതുറാം ( നീതാപിള്ള) എന്നീ സഹോദരങ്ങളുടെ കഥയാണ് ഈ സിനിമ. ഇവരുടെ ജീവിതത്തിലേക്ക് ഒരു മാർഷൽ ആർട്സ് ഗ്യാങ് ഇടപെടുന്നതും തുടർന്ന് നടക്കുന്ന സംഭവങ്ങളുമാണ് സിനിമയുടെ പ്രമേയം. 

പുതുമുഖം ജിജി സക്റിയ നായകനും ,നിതാപിള്ള നായികയുമാകുന്നു . സനൂപ് , അഞ്ജു ബാലചന്ദ്രൻ ,സംഗീത സംവിധായകൻ  സൂരജ് എസ്. കുറുപ്പ് , സുജിത് ഉണ്ണി , രാമമൂർത്തി , രഞ്ജിത് , ജയേഷ് ,രാജൻ വർഗ്ഗീസ് , ഹരീഷ് ബാബു ,ജെയിംസ് , തെസ്നി , ഷറിൻ , വിനോദ് മാത്യു , മാസ്റ്റർ നവീൻ എന്നിവരും ഈ ചിത്രത്തിൽ അഭിനയിക്കുന്നു. 

മേജർരവിയുടെ മകൻ അർജുൻ ഛായാഗ്രഹണവും , മിഥുൻ കെ. ആർ എഡിറ്റിംഗും ,ഇഷാൻ സംഗീതവും , ശിവൻ സി.വി സ്ക്രിപ്റ്റ് അസോസിയേറ്റും , റോഷ്നി അലൻ ജോസഫ്  ചീഫ് അസോസിയേറ്റ് ഡയറക്ടറും , വിഷ്ണു അസോസിയേറ്റ് ഡയറക്ടറഷനും ,സിങ്ക് സിനിമ ശബ്ദ മിശ്രണവും ,എ. എസ് ദിനേശ് വാർത്ത പ്രചരണവും  നിർവ്വഹിക്കുന്നു. ജാവേദ് ചെമ്പ് പ്രൊഡക്ഷൻ കൺട്രോളറാണ്. 

ഫുൾ ഓൺ ഫ്രെയിംസിന്റെ ബാനറിൽ ഷിബു തെക്കുംപുറമാണ്  ഈ സിനിമ നിർമ്മിക്കുന്നത്. കെ. ആർ. രവി എക്സിക്യൂട്ടിവ് പ്രൊഡ്യൂസറുമാണ് .

പൂമരത്തിന് ശേഷം എബ്രിഡ് ഷൈൻ സംവിധാനം ചെയ്യുന്ന ചിത്രമാണിത്. 1983 , ആക്ഷൻ ഹീറോ ബിജു തുടങ്ങിയ ചിത്രങ്ങൾ എബ്രിഡ് ഷൈനായിരുന്നു സംവിധാനം ചെയ്തിരുന്നത്.   

മാർഷൽ ആർട്സ് അയോധനകലയുടെ പശ്ചാത്തലമാണ് സിനിമയുടേത്. നീതാപിള്ളയുടെ ഫൈറ്റ് രംഗങ്ങൾ ശ്രദ്ധേയമായി. പുതുമുഖം ജിജി സ്കറിയായുടെ തുടക്കം അസലാക്കി. 
നടൻ വിനീതിന്റെ സംഭാഷണം സിനിമയുടെ ഹൈലൈറ്റ് ആയി. അർജുൻ രവി യുടെ ഛായാഗ്രഹണം സിനിമയ്ക്ക് മാറ്റ് കൂട്ടി. ലോക്കേഷനുകൾ ശ്രദ്ധേയം.  അക്ഷൻ രംഗങ്ങൾ ശ്രദ്ധിക്കപ്പെട്ടു. ഇഷാന്റെ പശ്ചാത്തല സംഗീതവും  മനോഹരമാണ്.  

Rating : 3/5 

സലിം പി. ചാക്കോ .

No comments:

Powered by Blogger.