" കിലോമീറ്റേഴ്സ് ആന്റ് കിലോമീറ്റേഴ്സ്''


ടൊഗോറാസിയുടെ ബാനറിൽ ജിയോബേബി രചനയും സംവിധാനവും നിർവ്വഹിക്കുന്ന ചിത്രമാണ് " കിലോമീറ്റേഴ്സ് ആന്റ് കിലോമീറ്റേഴ്സ് " .

മഴ പെയ്യുന്നു മദ്ദളം കൊട്ടുന്നു എന്ന ചിത്രത്തിൽ ആ  രംഗം പ്രേക്ഷകർ മറക്കില്ല. ഈ ഡയലോഗിന്റെ ജനപ്രീതി തന്നെയാണ് സഞ്ചാരവുമായി ബന്ധപ്പെട്ട ഈ സിനിമയ്ക്ക് ഈ പേര് നൽകിയിരിക്കുന്നത്. 

ടോവിനോ തോമസ്, ഇന്ത്യ ജാർവിസ്, സിദ്ധാർത്ഥ് ശിവ , ജോജു ജോർജ്ജ് ,ബേസിൽ ജോസഫ് , സുധീഷ് രാഘവൻ, മാലാ പാർവ്വതി  , മുത്തുമണി തുടങ്ങിയവർ ഈ സിനിമയിൽ അഭിനയിക്കുന്നു. 

ഛായാഹൃഹണം സിനു സിദ്ധാർത്ഥും, സംഗീതം ഗോപി സുന്ദറും, എഡിറ്റിംഗ് റഹ്മാൻ മുഹമ്മദ് അലിയും - പ്രജീഷ് പ്രകാശും,   കോസ്റ്റുംസ്  ധന്യാ ബാലകൃഷ്ണനും, മേക്കപ്പ് രഞ്ജിത് അമ്പാടിയും നിർവ്വഹിക്കുന്നു. 

ടോവിനോ തോമസ്, ഗോപീ സുന്ദർ , ആർ. അഹമ്മദ് റംഷി , സിനു സിദ്ധാർത്ഥ് എന്നിവരാണ് സിനിമ നിർമ്മിക്കുന്നത്.

ബുള്ളറ്റിൽ ഇന്ത്യ മുഴുവനും ചുറ്റി കറങ്ങണമെന്ന ആഗ്രഹവുമായി അമേരിക്കയിൽ നിന്ന് എത്തുന്ന ഒരു വിദേശ വനിത കാതറിന്റെ കഥയാണിത്. അവരുടെ ദൗത്യ പൂർത്തികരണത്തിന് നിയോഗിക്കപ്പെട്ടത് ജോസ് മോനും. ജോസ് മോനായി ടോവിനോ തോമസും , കാതറിനായി ഇന്ത്യ ജാർവിസും വേഷമിടുന്നു. 

രണ്ട് പെൺകുട്ടികൾ, കുഞ്ഞു ദൈവം എന്നി ചിത്രങ്ങൾ ജിയോബേബി സംവിധാനം ചെയ്തിരുന്നു.

No comments:

Powered by Blogger.