കണ്ണൻ താമരക്കുളത്തിന്റെ " മരട് 357 " ഷൂട്ടിംഗ് നാളെ ( ജനുവരി 30 വ്യാഴം) തുടങ്ങും.


പ്രിയ സുഹൃത്തുക്കളെ,

എന്റെ മലയാളത്തിലെ  ആറാമത്തെ ചിത്രമായ മരട് 357ന്റെ ഷൂട്ടിംഗ് നാളെ ആരംഭിക്കുകയാണ്.  ഇതുവരെ നിങ്ങള്‍ തന്ന സ്നേഹവും പ്രോത്സാഹനവും വിലമതിക്കാനാവാത്തതാണ്.

അബാം മൂവീസിന്റെ ബാനറില്‍ അബ്രഹാം മാത്യുവും സ്വര്‍ണ്ണലയ സിനിമാസിന്റെ  ബാനറില്‍ സുദര്‍ശനന്‍ കാഞ്ഞിരക്കുളവും ആണ് ചിത്രം നിര്‍മ്മിച്ചിരിക്കുന്നത്. ചിത്രത്തിന്റെ തിരക്കഥ എന്റെ പ്രിയ സുഹൃത്തായ ദിനേശ് പള്ളത്താണ്.  രവിചന്ദ്രനാണ് ഛായാഗ്രഹണം. പട്ടാഭിരാമനു ശേഷം    ദിനേശ് പള്ളത്ത്,  അബ്രഹാം മാത്യു, രവി ചന്ദ്രന്‍ എന്നിവര്‍ക്കൊപ്പം വീണ്ടും ഞങ്ങള്‍  ഒരുമിക്കുന്ന ചിത്രമാണ് മരട് 357. പട്ടാഭിരാമന്‍ പോലെ തന്നെ വളരെ സാമൂഹിക പ്രതിബദ്ധതയുള്ള ചിത്രമാണ് ഇതും.

മരട് ഫ്ലാറ്റ് ഒഴിപ്പിക്കലുമായി ബന്ധപ്പെട്ട് 357 ഓളം കുടുംബങ്ങള്‍ക്കാണ് തങ്ങളുടെ വീട് നഷ്ടപെട്ടത്. എന്താണ് മരട് ഫ്ലാറ്റില്‍ സംഭവിച്ചത് എന്നതിന്റെ നേര്‍ക്കാഴ്ചയാവും ഈ സിനിമ.  ഫ്ലാറ്റിലെ താമസക്കാരുടെ ജീവിതത്തിന്റെയും അവരനുഭവിക്കേണ്ടി വന്ന കഷ്ടപ്പാടുകളുടെയും കഥ പറയുന്ന മരട് 357 ഭൂമാഫിയകള്‍ക്കെതിരെയുള്ള ശക്തമായ ഒരു സിനിമയായിരിക്കും. എല്ലാത്തരം പ്രേക്ഷകർക്കും ആസ്വദിക്കാൻ പറ്റുന്ന തരത്തിലുള്ള ഒരു ട്രീറ്റ് മെന്റിലൂടെയാണ് ഇതിന്റെ കഥ പറയുന്നത്.

അനൂപ് മേനോന്‍, ധര്‍മജന്‍, മനോജ് കെ. ജയന്‍, ബൈജു സന്തോഷ് ,   സെന്തില്‍ കൃഷ്ണ, സാജില്‍  എന്നിവര്‍ കേന്ദ്ര കഥാപാത്രങ്ങളെ അവതരിപ്പിക്കുന്ന ചിത്രത്തില്‍ ഷീലു എബ്രഹാം, നൂറിന്‍ ഷെറീഫ് എന്നിവര്‍ നായികമാരായി എത്തുന്നു. കൂടാതെ സുധീഷ് , ഹരീഷ് കണാരന്‍, കൈലാഷ്,  ശ്രീജിത്ത് രവി, ജയന്‍ ചേര്‍ത്തല, ജയകൃഷ്ണന്‍,  ബഷീര്‍, പടന്നയില്‍,  മുഹമ്മദ് ഫൈസല്‍, കൃഷ്ണ , മനുരാജ്, അനില്‍ പ്രഭാകര്‍, വിഷ്ണു, കലാഭവന്‍ ഫനീഫ്, ശരണ്‍, പോള്‍ താടിക്കാരന്‍,   അഞ്ചലി, സരയൂ, ശോഭസിംഗ്, തുടങ്ങി മലയാളത്തിലെ വന്‍ താരനിര തന്നെ ചിത്രത്തിലുണ്ട്. 

ഈ സബ്ജെക്ട് പറഞ്ഞപ്പോള്‍ തന്നെ ഇത് നമുക്ക് ചെയ്യാം എന്ന് പറഞ്ഞ് എന്റെ കോണ്‍ഫിഡന്‍സ് ലെവല്‍ വര്‍ദ്ധിപ്പിച്ച പ്രൊഡ്യൂസേഴ്സായ അബ്രഹാം സാറും സുദര്‍ശന്‍ സാറും എല്ലാ കാര്യത്തിനും സപ്പോര്‍ട്ടായി ഉള്ളത് വലിയൊരു ഭാഗ്യമായാണ് കരുതുന്നത്.  

 എല്ലാവരും ഇത് വരെ നല്‍കിയ സ്നേഹത്തിനും സപ്പോര്‍ട്ടിനും ഒരുപാട് നന്ദിയുണ്ട്.  ഇനിയും അതുണ്ടാവുമെന്ന പ്രതീക്ഷയോടെ , എന്റെ മറ്റു സിനിമകള്‍ ഏറ്റെടുത്ത് വിജയിപ്പിച്ചത് പോലെ ഇതും സ്വീകരിക്കുമെന്ന വിശ്വാസത്തോടെ, 

നിങ്ങളുടെ സ്വന്തം ,
കണ്ണന്‍ താമരക്കുളം.

1 comment:

  1. Dear Thamara kannan why you change as an kannan thamarakulam. DIRECTOR K.V. SASI YOUR GURU GIVE YOU the name in Chennai while shooting Tamil Movie SOORAIYADAL. Why you change the name thamara kannan to kannan thamarakulam..then what is the respect with I V. Sasi sir. You are now rich but your first producer Thrilok Surendran pillai crying and sick and admitted in hospital. At least you have to contact the first in all the ways. 1.75 cr lost you do whatever you can. Regards

    ReplyDelete

Powered by Blogger.