" ബോസ് " ജനുവരി 23 ന് തീയേറ്ററുകളിൽ എത്തും.


മമ്മൂട്ടി നായകനാകുന്ന " ഷൈലോക്ക് " ജനുവരി 23ന് തിയേറ്ററുകളിൽ എത്തും. ഈ മാസ് എന്റെർടെയ്നർ 
അജയ് വാസുദേവാണ്  സംവിധാനം ചെയ്യുന്നത്. 

പലിശയ്ക്ക് കടം കൊടുക്കുന്ന ബോസ് എന്ന കഥാപാത്രത്തെ മെഗാസ്റ്റാർ മമ്മൂട്ടി അവതരിപ്പിക്കുന്നു .

തമിഴ് നടൻ രാജ്കിരൺ , മീന , സിദ്ദീഖ് , കലാഭവൻ ഷാജോൺ , ഹരീഷ് കണാരൻ , ബിബിൻ ജോർജ് , ജോൺ കൈപ്പിള്ളി, ജോൺ വിജയ്, ജെയ്സ് ജോർജ്ജും, അർത്ഥന ബിനു ,രാജലക്ഷ്മി ,അംബിക മോഹൻ എന്നിവർ  ഈ ചിത്രത്തിൽ അഭിനയിക്കുന്നു. 

ഗുഡ് വിൽ എന്റെർടൈൻമെന്റ്സിന്റെ ബാനറിൽ ജോബി ജോർജ്ജ് തടത്തിലാണ്  " ഷൈലോക്ക് " നിർമ്മിക്കുന്നത്. അനീഷ് ഹമീദ് , ബിബിൻ മോഹൻ എന്നിവർ കഥ, തിരക്കഥ , സംഭാഷണവും , രണദേവ് ഛായാഗ്രഹണവും , റിയാസ് കെ. ബദർ എഡിറ്റിംഗും , രഞ്ജിത്ത് അമ്പാടി മേക്കപ്പും , ആക്ഷൻ അനൽ അരസ് , സ്റ്റണ്ട് ശിവ , രാജശേഖർ , മാഫിയ ശശി ,എന്നിവരും ,ഹരിനാരായണൻ , വിവേക് ( തമിഴ്) ഗാനരചനയും, ഗോപീ സുന്ദർ സംഗീതവും നിർവ്വഹിക്കുന്നു. ഡിക്സൺ  പൊടുത്താസാണ് പ്രൊഡക്ഷൻ കൺട്രോളർ. 

വില്യം ഷേക്സ്പിയറിന്റെ മർച്ചന്റ് ഓഫ് വെനീസ് എന്ന കഥയിലെ നായകൻ ഷൈലോക്കിന് സമാനമായുള്ള ഒരു കഥാപാത്രമായിട്ടാണ് ഈ ചിത്രത്തിൽ മമ്മൂട്ടി വേഷമിടുന്നത്. രാജ് കിരൺ ആദ്യമായി അഭിനയിക്കുന്ന മലയാള ചിത്രം കൂടിയാണിത്. 


സലിം പി ചാക്കോ .

No comments:

Powered by Blogger.