" സമീർ " ജനുവരി മൂന്നിന് തീയേറ്ററുകളിൽ എത്തും .

മരുഭൂമിയിൽ അകപ്പെട്ട ഒരു ചെറുപ്പക്കാരന്റെ കഥയാണ് " സമീർ " എന്ന സിനിമയുടെ പ്രമേയം .
" ഒരു തക്കാളി കൃഷിക്കാരന്റെ സ്വപ്നങ്ങൾ "  എന്ന പേരിൽ  റഷീദ് പാറയ്ക്കൽ എഴുതിയ നോവലിന്റെ ചലച്ചിത്രാവിഷ്കാരമാണ് ഈ സിനിമ . റഷീദ് തന്നെ സിനിമ സംവിധാനം ചെയ്യുന്നു .

" സമീർ " എന്ന ടൈറ്റിൽ  കഥാപാത്രത്തെ അവതരിപ്പിക്കുന്നത് പുതുമുഖം ആനന്ദ് റോഷനാണ് .അഷറഫ് പിലായ്ക്കൽ , അനഘ സജീവ് ,ചിഞ്ചു സണ്ണി , ഷാജഹാൻ ഒറ്റതയ്യിൽ, രാജു തോമസ് ,അഷ്റഫ്  കിരാളൂർ ,എ. ആർ ,ഷാനവാസ് , കെ.കെ . മൊയ്തീൻകോയ , ജി.കെ. മാവേലിക്കര ,മെഹബൂബ് മുഹമ്മദ് ,ബഷീർ സിൽസില  തുടങ്ങിയവർ ഈ സിനിമയിൽ അഭിനയിക്കുന്നു .രൂപേഷ് തിക്കോടി ഛായാഗ്രഹണവും , നിസാർ ഇബ്രാഹിം കലാസംവിധാനവും നിർവ്വഹിക്കുന്നു .

സലിം പി. ചാക്കോ .

No comments:

Powered by Blogger.