" ആംബുലൻസ് - ഒരു ജീവൻ മരണ പോരാട്ടം" ജനുവരിയിൽ ഷൂട്ടിംഗ് തുടങ്ങും .

സ്കാർലെറ്റ് പ്രൊഡക്ഷൻ കമ്പനിയുടെ ബാനറിൽ റെജി ജോസഫ് നിർമ്മിച്ച് നവാഗതനായ സുനിൽദാസ് കഥയും ,തിരക്കഥയും  എഴുതി സംവിധാനം ചെയ്യുന്ന സസ്പെൻസ് ത്രില്ലറാണ്  " ആംബുലൻസ് "  .

പ്രമുഖ താരങ്ങൾക്ക് ഒപ്പം പുതുമുഖങ്ങളെയും അണിനിരത്തിക്കൊണ്ട് റോഡ്  മൂവി ഗണത്തിലുളള സിനിമയാണിത് . 

ഛായാഗ്രഹണം സജീവ് വ്യാസയും , എഡിറ്റിംഗ് ഇബ്രു എഫ്എക്സും, സംഘട്ടനം അഷറഫ് ഗുരുക്കളും , ഗാനരചന  സുനിൽദാസ്, വിപിൻ എന്നിവരും സംഗീതം ബിബിനും  ,  
ഡിസൈൻ ബൈജു ബാലകൃഷ്ണനും , പി ആർ ഒ അയ്മനം സാജനും നിർവ്വഹിക്കുന്നു .

കോട്ടയത്തും പരിസര പ്രദേശങ്ങളിലുമായി  ജനുവരിയിൽ  ചിത്രീകരണം ആരംഭിക്കും .


No comments:

Powered by Blogger.