സുരഭീലക്ഷ്മിയുടെ " ചാച്ചാജി " യുടെ ഫസ്റ്റ് ലുക്ക് പോസ്റ്റർ റിലീസ് ചെയ്തു.

ദേശീയ അവാർഡ് നേടിയ സുരഭീ ലക്ഷ്മി " മിന്നാമിനുങ്ങിന് '' ശേഷം മുഖ്യവേഷത്തിൽ എത്തുന്ന ചിത്രമായ  " ചാച്ചാജി " യുടെ ഫസ്റ്റ് ലുക്ക് പോസ്റ്റർ  ലാൽ റിലീസ് ചെയ്തു. രചന , സംവിധാനം നിർവ്വഹിക്കുന്നത്  എം. ഹാജാമെയ്നുവാണ്. 

" പെൺകുട്ടികൾക്കു നേരെ അതിക്രമം കാണിക്കുന്നവരെ അനുകൂലിക്കുന്നവർ ഈ ചിത്രം കാണരുത് '' എന്ന ടാഗ് ലൈനോടെയാണ് പോസ്റ്റർ ഇറങ്ങിയിരിക്കുന്നത്. 

മരുതുപുരം ഗ്രാമത്തെയും  അവിടെയുള്ള ജനങ്ങളെയും സ്നേഹിക്കുന്ന മനുഷ്യ സ്നേഹിയായ ഒരു വ്യക്തിയുടെ കഥയാണ് " ചാച്ചാജി. 

ബാലാജി ശർമ്മ , ദിനേശ് പണിക്കർ , എം.എ .റഹിം, ബേബി കൃഷ്ണശ്രീ , വി.കെ. ബൈജു , ദീപക് രാജ് പുതുപള്ളി , അഷ്‌റഫ്‌ പേഴുംമൂട് , ആന്റണി അറ്റ്ലസ് , നൗഫൽ സജീവൻ , തൽഹത്ത് ബാബു, ഷിബു             ഡാസ് ലാർ  , ബിസ്മിൻ ഷാ , ബിജു ബാലകൃഷ്ണൻ , എം.ജി കാവ് ഗോപാലാകൃഷ്ണൻ , ദിയ , ആഷിഖ് അശോക് , മാളവിക എസ്. ഗോപൻ , മായ എന്നിവർ ഈ സിനിമയിൽ അഭിനയിക്കുന്നു. 

ഗാനരചന എം. ഹാജാമെയ്നു , പ്രവാസി റഹിം എന്നിവരും, സംഗീതം എം.ജി ശ്രീകുമാറും, ഛായാഗ്രഹണം പ്രതീഷ് ന്മെന്മാറയും ,എഡിറ്റിംഗ് രതീഷ് മോഹനനും നിർവ്വഹിക്കുന്നു. ജയശീലൻ സദാനന്ദൻ പ്രൊഡക്ഷൻ കൺട്രോളറാണ്. ഫാമിലി ഫിലിംസിന്റെ ബാനറിൽ പ്രവാസി റഹിം ആണ് " ചാച്ചാജി'' നിർമ്മിക്കുന്നത്. 

സലിം പി. ചാക്കോ .

No comments:

Powered by Blogger.