രാജ്ഗോകുൽദാസിന്റെ തമിഴ് ചിത്രം " ബിയ " .

രാജ്ഗോകുൽദാസ് സംവിധാനം ചെയ്യുന്ന തമിഴ് ചിത്രമാണ് " ബിയ " .ആരോമൽ സിനിക്രിയേഷൻസിന്റെ ബാനറിൽ രാജേഷ് സി. ആർ ആണ് " ബിയ " നിർമ്മിക്കുന്നത്. 

രാജ്ഗോകുൽദാസ് , സാവന്തിക ,അനിൽ മുരളി ,ജനകരാജ്  , ടോഷ്   ക്രിസ്റ്റി ,സാം , മനോജ് പണിക്കർ എന്നിവർ ഈ ചിത്രത്തിൽ അഭിനയിക്കുന്നു.

തമിഴ്നാട്ടിൽ നിന്നും കേരളത്തിൽ പലിശയ്ക്ക് രൂപ കടം കൊടുക്കാനെത്തുന്ന ഒരു തമിഴ് യുവാവും , അവനെപ്പറ്റിയുള്ള സംഭവങ്ങളുമാണ് സിനിമയ്ക്കു പ്രമേയം. 
ഡ്രാഗൺ ജിറോഷ്  , കുങ്ങ്ഫു സജീത്ത് എന്നിവർ  ആക്ഷനും, തിരുപ്പതി ആർ സ്വാമി ,ബേൻസിർ എന്നിവർ ഛായഗ്രഹണവും , ജയകൃഷ്ണൻ എഡിറ്റിംഗും , ഗണേഷ് ബാബു ഗാനരചനയും , സജിത്ത് ശങ്കർ സംഗീതവും മേഘ്ന സാബു സ്റ്റിൽസും, ആന്റണി കോസ്റ്റ്യും ,കൈലാഷ് കലാസംവിധാനവും ,തമ്പി ശിവ ഡാൻസും നിർവ്വഹിക്കുന്നു. ഷറഫുവാണ് പ്രൊഡക്ഷൻ കൺട്രോളർ .

" ഷാഡോ " എന്ന സിനിമയ്ക്ക് ശേഷമാണ് " ബിയ " രാജ്ഗോകുൽദാസ്  സംവിധാനം ചെയ്യുന്നത്. തമിഴ് ചിത്രമാണെങ്കിലും പൂർണ്ണമായും കേരളത്തിലായിരുന്നു ഷൂട്ടിംഗ് . 


സലിം പി. ചാക്കോ 

No comments:

Powered by Blogger.