" വാർത്തകൾ ഇതുവരെ " നവംബർ 22ന് തീയേറ്ററുകളിലേക്ക് .സിജു വിൽസൺ , അഭിരാമി ഭാർഗ്ഗവൻ ,വിനയ് ഫോർട്ട് പ്രധാന വേഷങ്ങളിൽ .

ഗ്രാമങ്ങൾ നഗരങ്ങളായും നഗരങ്ങൾ മെട്രോപോളിറ്റൻ സിറ്റികളായും മാറി കൊണ്ടിരിക്കുന്ന ഈ പുതിയ കാലത്ത് പഴമയുടെ കെട്ടുപാടുകളും പാരമ്പര്യ മൂല്യങ്ങളും സൂക്ഷിക്കുന്ന ,ജാതിയും മതവും പറയാത്ത ,സ്നേഹവും വിശ്വാസവും നിലനിൽക്കുന്ന ഒരു കാലത്തിന്റെ ഓർമ്മകൾ നിറഞ്ഞ് നിൽക്കുന്ന പള്ളിപ്പുറം ഗ്രാമത്തിൽ നടക്കുന്ന കഥയാണ് " വാർത്തകൾ ഇതുവരെ " യുടെ പ്രമേയം .

നൊസ്റ്റാൾജിക് ഫീലുള്ള കഥയും ,കാരിക്കേച്ചർ മുഖമുള്ള കഥാപാത്രങ്ങളുമാണ് തൊണ്ണൂറുകളിലെ ശുദ്ധഹാസ്യം നിറഞ്ഞ ജീവിതമുഹൂർത്തങ്ങളിലൂടെയാണ് സംവിധായകൻ കഥ പറയുന്നത്. 

രചനയും സംവിധാനവും നിർവ്വഹിക്കുന്നത് മനോജ് നായരാണ്. ലോസൻ എന്റെർടെയിൻമെന്റ്, പി.എസ്. ജി എന്റെർടെയിൻമെന്റ് എന്നിവയുടെ ബാനറിൽ ബിജു തോമസ് മൈലപ്രായും, ജിബി പാറയ്ക്കലും ചേർന്ന് നിർമ്മിക്കുന്ന ചിത്രമാണിത്. 

സിജു വിൽസൺ, അഭിരാമി ഭാർഗ്ഗവൻ ,വിനയ് ഫോർട്ട് ,നെടുമുടി വേണു , വിജയരാഘവൻ ,സൈജു കുറുപ്പ് , സുധീർ കരമന ,ഇന്ദ്രൻസ് ,മാമുകോയ ,അലൻസിയർ ലേ ലോപ്പസ് , സുനിൽ സുഗദ , ഷൈനി രാജൻ , നസീർ സംക്രാന്തി, കോട്ടയം പ്രദീപ് ,കെ .ടി.എസ് പന്നയിൽ ,നന്ദു ,പി. ബാലചന്ദർ ,' ശിവജി ഗുരുവായൂർ , പൗളി വിൽസൺ , ലക്ഷ്മിപ്രിയ ,അംബികാ മോഹൻ , തേജൽ എന്നിവർ ഈ സിനിമയിൽ അഭിനയിക്കുന്നു. 

ഛായാഗ്രഹണം എൽദോ ഐസക്കും , എഡിറ്റിംഗ് ആർ. ശ്രീജിത്ത് ,കലാസംവിധാനം ഷംജിത്ത് രവി , മേക്കപ്പ് അമലും ,കോസ്റ്റ്യൂം അരുൺ മനോഹറും ,സ്റ്റിൽസ് രാജീവ് അഴിയൂരും ,ഗാനരചന കൈതപ്രവും ,സംഗീതം മെജോ ജോസഫും നിർവ്വഹിക്കുന്നു. ബാദുഷയാണ് പ്രൊഡക്ഷൻ കൺട്രോളർ. 

സലിം പി. ചാക്കോ .

No comments:

Powered by Blogger.