വിശാലിന്റെ " Action " ആക്ഷൻ പൊടിപൂരം .വിശാൽ , തമന്ന ഭാട്ടിയ , ഐശ്വര്യ ലക്ഷ്മി എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി സുന്ദർ സി .രചനയും സംവിധാനവും  നിർവ്വഹിക്കുന്ന  ചിത്രമാണ് " Action " .

സംഗീതം ഹിപ്പ് ഹോപ്പ് തമിഴായും, ഛായാഗ്രഹണം ഡൂൽഡിയും , എഡിറ്റിംഗ് എൻ. ബി, ശ്രീകാന്തും, ഗാനരചന പാ.വിജ്യും നിർവ്വഹിക്കുന്നു. ട്രിഡന്റ് ആർട്സിന്റെ  ബാനറിൽ ആർ .രവീന്ദ്രനാണ് " ആക്ഷൻ " നിർമ്മിക്കുന്നത്. 

അന്താരാഷ്ട്ര കുറ്റവാളി സെയ്ദ് ഇബ്രാഹിം മാലിക്  സതേൺ ഇന്ത്യയിൽ വച്ച് പ്രധാനമന്ത്രി ഗുപ്ത ബോംബ് ആക്രമണത്തിൽ കൊലപ്പെടുത്തുന്നതും, നിയുക്ത തമിഴ്നാട് മുഖ്യമന്ത്രിയെ കൊലപ്പെടുത്തി കെട്ടി തൂക്കി ആത്മഹത്യയാക്കി മാറ്റുന്നതുമാണ് സിനിമയുടെ പ്രമേയം .


നിയുക്ത മുഖ്യമന്ത്രിയുടെ അനുജനായും മിലിട്ടറി കേണൽ സുഭാഷായി  വിശാലും , മിലിട്ടറി കേണൽ ദിയായായി തമന്ന ഭാട്ടിയായും , സുഭാഷിന്റെ ഭാര്യയായി മലയാളിതാരം ഐശ്വര്യ ലക്ഷ്മിയും , നിയുക്ത മുഖ്യമന്ത്രി്യായി                    രാംകിയായും , ജാക്ക് എന്ന ഹാക്കറായി യോഗി ബാബുവും , തീവ്ര്വ വാദി കെയ്റായായി  അക്ഷൻഷാ പുരിയും , സുഭാഷിന്റെ സഹോദരന്റെ ഭാര്യയായി ഛായാസിംഗും , ആധോലോക രാജാവ് സെയ്ദ് ഇബ്രഹിം മാലിക്കായി കബീർ ദുഹൻ സിംഗും ,സുഭാഷിന്റെ പിതാവും മുഖ്യമന്ത്രി്യുമായി പാലാ കറുപ്പയ്യായും, വേഷമിടുന്നു. അരവ് ചൗധരി, ഭരത് റെഡ്ഡി ,വിൻസെന്റ് അശോകൻ, സായാജി ഷിൻഡെ, എന്നി്വരോടൊപ്പം വിജയ് സേതുപതി സംവിധായകൻ സുന്ദർ സി. യും അതിഥി താരങ്ങളായും അഭിനയിക്കുന്നു. 

സിനിമയുടെ പേര് പോലെ തന്നെ ആക്ഷൻ രംഗങ്ങളാണ് സിനിമയുടെ ഹൈലൈറ്റ് . മലയാളി താരം ഐശ്വര്യ ലക്ഷ്മിയുടെ ആദ്യ തമിഴ് സിനിമയാണിത്. ഡുഡ്ലീയുടെ ഛായാഗ്രഹണമാണ് സിനിമയുടെ മറ്റൊരു ആക്ർഷണം അതുപോലെ ലോക്കേഷനുകളും നന്നായിട്ടുണ്ട്. 


Rating : 3.5 / 5.

സലിം പി. ചാക്കോ .

No comments:

Powered by Blogger.