പുതുമയുള്ള കാഴ്ചാനുഭവമായി " ആൻഡ്രോയിഡ് കുഞ്ഞപ്പൻ വേർഷൻ 5 : 25 " . സുരാജ് വെഞ്ഞാറംമൂടിന്റെ തകർപ്പൻ അഭിനയം.


പ്രായമായ അച്ഛന്റെയും ,മകന്റെയും ദൈനംദിന ജീവിതത്തിൽ ഉണ്ടാക്കുന്ന സംഭവങ്ങളാണ് " ആൻഡ്രോയിഡ് കുഞ്ഞപ്പൻ വേർഷൻ 5:25 " പറയുന്നത്. ബോളിവുഡ് സിനിമകളിൽ സജിവമായിരുന്ന രതീഷ് ബാലകൃഷ്ണൻ പൊതുവാളാണ് സിനിമ സംവിധാനം ചെയ്തിരിക്കുന്നത് .

സൗബിൻ സാഹിർ  , സുരാജ് വെഞ്ഞാറംമൂട് എന്നിവർ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു. കെന്റി  സിർദ്ദോ , സൈജു കുറുപ്പ് , മാലാ പാർവ്വതി , മേഘമാത്യു എന്നിവരും ഈ സിനിമയിൽ അഭിനയിക്കുന്നു. 

മൂൺഷോട്ട് എന്റെർടെയിൻമെന്റിന്റെ ബാനറിൽ സന്തോഷ് ടി. കുരുവിള ഈ സിനിമ നിർമ്മിക്കുന്നു. സാനു ജോൺ വർഗ്ഗീസ് ഛായാഗ്രഹണവും , സൈജു ശ്രീധർ എഡിറ്റിംഗും  , ബിജിബാൽ സംഗീതവും, ബി കെ ഹരിനാരായണൻ ,എ.സി. ശ്രീഹരി എന്നിവർ ഗാനരചനയും നിർവ്വഹിക്കുന്നു. 

അച്ഛന്റെയും, മകന്റെയും ജീവിതത്തിലേക്ക് റോബർട്ട് കടന്നു വരുബോൾ ഉണ്ടാക്കുന്ന സംഭവങ്ങൾ നർമ്മത്തിൽ പറയുകയാണ് ഈ സിനിമ .പയ്യന്നൂരിലെ ഒരു ഗ്രാമത്തിലാണ് കഥ നടക്കുന്നത്. പ്രായമുള്ള ഭാസ്കരൻ പൊതുവാളിന്റെ ഏക മകൻ സുബ്ബുവിനെ  ( സുബ്രമണ്യൻ ) ദൂരെ സ്ഥലത്ത് ജോലിയ്ക്ക് വിടാൻ അദ്ദേഹം തയ്യാറാല്ല .എപ്പോഴും  തന്റെ മകൻ അടുത്ത് തന്നെ വേണമെന്നാണ് ഭാസ്കരന്റെ ആഗ്രഹം. പിതാവിന്റെ താൽപര്യത്തിന് എതിരായി റഷ്യയിൽ ജോലിക്കായി സുബ്ബുപോകുന്നു. പോകുന്ന അവസരത്തിൽ പിതാവിനെ നോക്കാൻ ഹോം നഴ്സിനെ ഏർപ്പെടുത്തുന്നു  .നോക്കാൻ വരുന്നവരെ ഒരോ കാരണങ്ങൾ പറഞ്ഞ് ഭാസ്കരൻ പൊതുവാൾ ഒഴിവാക്കുന്നു .

അവസാനം പിതാവിനെ നോക്കാൻ റോബർട്ടിനെ സുബ്ബു കൊണ്ടുവരുന്നു. നാട്ടുകാർ റോബർട്ടിന്  കുഞ്ഞപ്പൻ എന്ന് പേര് നൽകുന്നു. കുഞ്ഞപ്പനും, ഭാസ്കരൻ  പൊതുവാളും തമ്മിലുള്ള ആത്മ ,സ്നേഹബന്ധത്തിന്റെ കഥയാണ് സിനിമയുടെ പ്രമേയം .കുഞ്ഞപ്പൻ എന്ന റോബർട്ട് ഭാസ്കരൻ പൊതുവാളിൽ ഉണ്ടാക്കുന്ന മാറ്റങ്ങളാണ് സിനിമ പറയുന്നത്. 

ഒരു സയൻസ് - ഫിക്ഷൻ ചിത്രത്തിലുടെ മനുഷ്യർക്കിടയിലെ ആത്മബന്ധത്തിന്റെ കഥ കൂടിയാണ് ഈ സിനിമ . വാർദ്ധ്യകാലത്തെ എകാന്തത  ജീവിതത്തിൽ ഉണ്ടാകുന്ന  അവസ്ഥ സിനിമ എടുത്തു പറയുന്നു. 
കുടു:ബത്തിന്റെയും,ബന്ധങ്ങളുടെയും അപൂർവ്വകഥയുമായി മറ്റൊരു സിനിമ കൂടി പ്രേക്ഷകരുടെ മുന്നിലേക്ക് എത്തി.

സുരാജിന്റെ സിനിമ കരിയറിലെ മികച്ച അഭിനയമാണ് ഈ സിനിമയിലെ ഭാസ്കരൻ പൊതുവാൾ പ്രേക്ഷകർക്ക് നൽകുന്നത്. സൗബിൻ സാഹിന്റെ സുബ്ബുവും മികച്ചതായിട്ടുണ്ട്. സാനു ജോൺ വർഗ്ഗിസിന്റെ ഛായാഗ്രഹണം മികച്ചതായി . രതീഷ് ബാലകൃഷ്ണൻ പൊതുവാളിന്റെ സംവിധാനവും ശ്രദ്ധിക്കപ്പെട്ടു. 

വാർദ്ധക്യകാലത്തെ ഒറ്റപ്പെടലിന് കിട്ടുന്ന ആശ്വാസം ജീവിതത്തിൽ വലിയ മാറ്റങ്ങൾ ഉണ്ടാകുമെന്ന് ഈ ചിത്രം വരച്ച് കാട്ടുന്നു. 

Rating : 3.5 / 5.

സലിം പി. ചാക്കോ .

No comments:

Powered by Blogger.