എന്തിനാണി പകൽക്കൊള്ള ?''സിനിമാ വ്യവസായം തകരുന്നു"
എന്ന് മുറവിളി കൂട്ടിയ ഒരു കാലത്ത് നിന്ന് ഒരു സിനിമാ മന്ത്രിയുണ്ടായി,
ഇപ്പോൾ സിനിമാ വ്യവസായം പച്ചപിടിച്ച് തിയറ്ററിൽ ആളുകൾ കയറാൻ തുടങ്ങിയപ്പോൾ ,
പുര കത്തുമ്പോൾ വാഴവെട്ടുന്ന നിലപാടുമായി തിയറ്ററുകൾ.

പ്രത്യേകിച്ച് കോഴിക്കോട് !
എറണാകുളം ലുലുമാളിലെ PVR സിനിമാ സിൽ 125-145-175 - 320 എന്നിങ്ങനെയാണ് നിരക്കുകൾ!
കോഴിക്കോട് ആശിർവാദിൽ 190 - 210 - 350 എന്നിങ്ങനെയും,
കോഴിക്കോട് ടൗണിൽ നിന്നും വെറും അഞ്ച് കിലോമീറ്റർ മാറിയുള്ള ഈസ്റ്റ് ഹിൽ റീഗൾ തിയറ്ററിൽ 200 രൂപയുമാണ് ചാർജ്ജ് !

കോഴിക്കോട് ഗംഗ തിയറ്ററിൽ 60 രൂപയാണ് ചാർജ് .
യാതൊരു അടിസ്ഥാന സൗകര്യങ്ങളും ഇല്ലാതെ ,
ഓടുന്ന എലികൾക്കും, മുറുക്കാൻ തുപ്പലിനും ഇടയിലിരുന്ന് സിനിമ കാണണം! തകർന്ന സീറ്റുകൾ!
ഇരുന്നെണീറ്റാൽ വസ്ത്രം കീറും !
ഒരു നല്ല മൂത്രപ്പുര പോലുമില്ല!
എന്തിനാണീ പകൽക്കൊള്ള ?
ഒന്നുകിൽ അടിസ്ഥാന സൗകര്യങ്ങൾ ഇല്ല!
അല്ലെങ്കിൽ
അടിസ്ഥാന സൗകര്യങ്ങൾ ഒരുക്കിയെന്ന പേരിൽ ഭീമമായ തുക വാങ്ങുന്നു . 
ഇങ്ങനെ വരുമ്പോൾ സാധാരണക്കാരനായ സിനിമാ ആസ്വാദകൻ എന്തുചെയ്യും?
രണ്ട് കുട്ടികളടക്കം നാല് പേർ ഉള്ള ഒരു ചെറു കുടുംബം സിനിമ കാണണം എങ്കിൽ വീട്ടിൽ നിന്നും കുറഞ്ഞത് രണ്ടായിരം രൂപയുമായി ഇറങ്ങേണ്ട അവസ്ഥ!
എന്താണിത്?
തമിഴ്നാട് ഗവൺമെന്റ് സിനിമ വ്യവസായത്തെ പ്രോത്സാഹിപ്പിക്കുവാനും, 
പ്രേക്ഷകർക്ക് സാമ്പത്തിക നിലവാരം അനുസരിച്ച് സിനിമ കാണുവാനും അവസരമൊരുക്കുന്നു.
മൾട്ടിപ്ലക്സുകളിലും തരം തിരിവ് വേണം!
അല്ലെങ്കിൽ സാധാരണ പ്രേക്ഷകർ തിയറ്ററിൽ നിന്നകന്ന് ടൊറന്റിലും, മറ്റ് വ്യാജ പ്രിൻറുകളിലും അഭയം തേടുന്ന അവസ്ഥയാകും!
ഇത് വീണ്ടും സിനിമാ വ്യവസായത്തെ തകർക്കും!
ഇന്നത്തെ ഏറ്റവും ജനകീയ വിനോദോപാധി ആയ സിനിമ സാധാരണക്കാരനു കൂടി പ്രാപ്യമായ  അവസ്ഥയിൽ എത്തിയേ മതിയാകൂ!
ഈ പകൽക്കൊള്ളയ്ക്കെതിരെ അധികാരികളും, സിനിമ സംഘടനകളും രംഗത്ത് വരേണ്ട സമയം അതിക്രമിച്ചിരിക്കുന്നു.

ഷാജി പട്ടിക്കര.

No comments:

Powered by Blogger.