ലാൽ ജോസ് മാജിക് വീണ്ടും. " " നാൽപ്പത്തിയൊന്ന് " മികച്ച സിനിമ. ശരൺജിത്തിന്റെ ശ്രദ്ധേയമായ അഭിനയം .ബിജു മേനോന് നല്ല ഒരു സിനിമ കൂടി.ലാൽ ജോസിന്റെ ഇരുപത്തിയഞ്ചാമത്തെ ചിത്രം " 41 " പ്രമേയത്തിന്റെ വ്യത്യസ്ത കൊണ്ട് പ്രേക്ഷക ഹൃദയം കീഴടക്കുന്നു. കഴിഞ്ഞ ചിത്രങ്ങളിൽ നിന്നും വേറിട്ട സംവിധാന മികവ് ലാൽ ജോസിന്റെ ഈ ചിത്രത്തിൽ കാണാം. 

പാരലൽ കോളേജ് അദ്ധ്യാപകനായ സി.എസ്‌. ഉല്ലാസ്കുമാറും , വാവാച്ചി കണ്ണനും ഒരേ പ്രത്യയശാസ്ത്രത്തിൽ വിശ്വസിക്കുന്നവരാണ്.യുക്തിവാദത്തിന്റെ പ്രവർത്തകനാണ് ഉല്ലാസ്. കമ്മ്യൂണിസ്റ്റ്ക്കാരനാണെങ്കിലും ഈശ്വരവിശ്വാസിയായ  വാവാച്ചി കണ്ണൻ മദ്യപാനിയുമാണ്. അവരുടെ ജീവിതത്തിൽ ഉണ്ടാകുന്ന മാറ്റങ്ങളാണ് സിനിമയുടെ പ്രമേയം. 

ഒരു പ്രത്യേക സാഹചര്യത്തിൽ ഉല്ലാസ് മാഷും ,വാവച്ചി കണ്ണനും നാൽപത്തിയൊന്നു ദിവസത്തെ വ്രതമെടുത്ത് ശബരിമല അയ്യപ്പന്റെ ദർശനത്തിനായി പോകുന്നു. ഇവരുടെ നീക്കങ്ങൾ പാർട്ടിയും, ഗ്രാമവും ശ്രദ്ധിക്കുന്നു. ഇവരുടെ ശബരിമലയിലേക്കുള്ള യാത്രയും, യാത്രക്കിടയിൽ ഉണ്ടാകുന്ന സംഭവങ്ങളുമാണ്  സിനിമ ദൃശ്യവൽകരിക്കുന്നത്. കേരളീയ സമൂഹം ഞെട്ടലോടെ കേട്ട സംഭവത്തിന്റെ ദൃശ്യാവിഷ്കാരമെന്ന നിലയിൽ ഈ സിനിമ പ്രേക്ഷകരുടെ മനസിൽ  ഇടം നേടുന്നു.  

ബിജു മേനോനും , നിമിഷ സജയനും പുതുമുഖം ശരൺജിത്തുമാണ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. ഉല്ലാസായി ബിജു മേനോനും , ഭാഗ്യ സൂയയായി നിമിഷ സജയനും, വാവച്ചി കണ്ണനായി ശരൺജിത്തും മികച്ച അഭിനയമാണ് കാഴ്ചവച്ചിരിക്കുന്നത് .

ഷെബി ചൗഘട്ട് കഥയും, പി..ജി പ്രഗ്രീഷ് സംഭാഷണവും, ബിജിബാൽ സംഗീതവും , എസ്. കുമാർ ഛായാഗ്രഹണവും , പാണ്ഡ്യൻ മേക്കപ്പും, രഞ്ജൻ എബ്രഹാം എഡിറ്റിംഗും ,റഫീഖ് അഹമ്മദ് ഗാനരചനയും ,അജയ് മങ്ങാട് കലാസംവിധാനവും , സമീറാ സനീഷ്     കോസ്റ്റുംസും  നിർവ്വഹിക്കുന്നു. അനിൽ അങ്കമാലിയാണ് പ്രൊഡക്ഷൻ കൺട്രോളർ .

സിഗ്നേച്ചർ സ്റ്റുഡിയോസിന്റെ  ബാനറിൽ പി. പ്രജിത്ത് , അനുബോദ് ബോസ് , ആദർശ് നാരായണൻ എന്നിവർ ചേർന്ന് ഈ  സിനിമ നിർമ്മിക്കുന്നു. 

ഇന്ദ്രൻസ് , സുരേഷ് കൃഷ്ണ , ധന്യ അനന്യ , ശിവജി ഗുരുവായൂർ , ബേബി ആലിയ ,വിജിലേഷ് , സുബീഷ് സുധി , ഗോപാലകൃഷ്ണൻ പയ്യന്നൂർ ,എൽസി സുകുമാരൻ , ഗീതി സംഗീത ,എന്നിവരും താരനിരയിലുണ്ട്. എൽ. ജെ. ഫിലിംസ് ആണ്  "  41 " തീയേറ്ററുകളിൽ എത്തിച്ചിരിക്കുന്നത്. 

വിശ്വാസവും , യുക്തിവാദവും ഒരു കമ്മ്യൂണിസ്റ്റുകാരന്റെ  ജീവിതത്തിൽ ഉണ്ടാക്കുന്ന മാറ്റങ്ങൾ ശ്രദ്ധേയമാണ്. അവിടെ പാർട്ടി എടുക്കുന്ന സമീപനങ്ങളും, രീതികളും  ഒക്കെ വേറീട്ട് നിൽക്കുന്നു. ശബരിമലയുടെ പശ്ചാത്തലം മനോഹരമായി ഉൾകൊള്ളിക്കാനും, വിശ്വാസ സമൂഹത്തിന് പിൻതുണ നൽകാനും സിനിമ ശ്രദ്ധിക്കുന്നു. 
കാലിക പ്രസ്ക്തിയുള്ള വിഷയം ഒരു സമൂഹത്തിനും ദോഷം ഉണ്ടാക്കാതെ ഇരുത്തം വന്ന സംവിധാന മികവ് ലാൽ ജോസ് ഈ സിനിമയിൽ കാഴ്ചവെച്ചിരിക്കുന്നു. 

എസ്. കുമാറിന്റെ ഛായാഗ്രഹണം സിനിമയുടെ ഹൈലൈറ്റായി. എല്ലാത്തരം പ്രേക്ഷകർക്കും ഇഷ്ടപ്പെടുന്ന സാമൂഹ്യ പ്രതിബദ്ധതയുള്ള ചിത്രമാണ് "നാൽപ്പത്തിയൊന്ന് " .

Rating : 4 / 5 .

സലിം പി. ചാക്കോ . 
 സലിം പി .ചാക്കോ .

No comments:

Powered by Blogger.