മമ്മൂട്ടിയുടെ " മാമാങ്കം " രണ്ട് മണിക്കൂർ 37 മിനിറ്റ് . U/A സർട്ടിഫിക്കറ്റ് .

മെഗാസ്റ്റാർ മമ്മൂട്ടി നായകനാകുന്ന  ബ്രഹ്മാണ്ഡ ചിത്രം മാമാങ്കത്തിന്റെ സെൻസറിങ് പൂർത്തിയായി. U/A സർട്ടിഫിക്കറ്റ് ലഭിച്ച ചിത്രത്തിന്റെ ദൈർഘ്യം 157 മിനിട്ടാണ്.

ഡിസംബർ 12 ന് തീയേറ്ററുകളിലെത്തുന്ന  ഈ ചിത്രം 55 കോടിയോളം രൂപ മുതൽമുടക്കിലാണ് നിർമ്മിച്ചിരിക്കുന്നത് .എം .പത്മകുമാറാണ്  ഈ സിനിമ  സംവിധാനം ചെയ്യുന്നത്. കാവ്യ ഫിലിംസിന്റെ ബാനറിൽ വേണു കുന്നപ്പള്ളി ആണ് ചിത്രം നിർമ്മിക്കുന്നത്. 
 
മലയാളം, തമിഴ്, തെലുങ്ക്, ഹിന്ദി എന്നിങ്ങനെ നാല് ഭാഷകളിലായാണ് ചിത്രം ഒരുങ്ങുന്നത്. മാമാങ്കത്തിന് പോകുന്ന ചാവേറുകളുടെ കഥ പറയുന്ന ഈ ചിത്രത്തിൽ ഒരു ചാവേർ ആയി മമ്മൂട്ടി എത്തുമ്പോൾ കളരി പയറ്റും അതുമായി ബന്ധപ്പെട്ട ആയോധന മുറകളുമാണ് ഇതിലെ ആക്ഷൻ രംഗങ്ങളിലും യുദ്ധ രംഗങ്ങളിലും ഉപയോഗിച്ചിരിക്കുന്നത്. 

മാമാങ്കത്തിൽ പരാജയപ്പെട്ടുപോയ ഒരു നായകന്റെ കഥയും അതു പോലെ തന്നെ അക്കാലത്തെ അധികാര വര്‍ഗ്ഗത്തിന് കീഴില്‍ വരുന്ന സാധാരണക്കാരുടെ ജീവിതവും ആണ് " മാമാങ്കം " പറയുന്നത്. 

No comments:

Powered by Blogger.