സ്മരിക്കാം " പ്രിയ കലാഭവൻ അബി " യെ .

കലാഭവൻ അബി വിടവാങ്ങിയിട്ട് ഇന്ന് ( നവംബർ 30 ) രണ്ട് വർഷം തികയുന്നു. മുവാറ്റുപുഴ പെരുമറ്റം മുസ്ലിം ജമാത്ത് പള്ളിയിലായിരുന്നു കമ്പറടക്കം .നടൻ , കൊമേഡിയൻ , ഡബ്ബിംഗ് ആർട്ടിസ്റ്റ് ,ഗായകൻ എന്നീ നിലകളിൽ അദ്ദേഹം പ്രവർത്തിച്ചു.

1965 ഫെബ്രുവരി 28ന് മുവാറ്റുപുഴയിൽ അദ്ദേഹം ജനിച്ചു. ഹബീബ് മുഹമ്മദ് എന്നായിരുന്നു പേര് പിന്നിട് കലാഭവൻ അബിയായി മാറി. 

മുവാറ്റുപുഴ ഗവ: ഹയർ സെക്കണ്ടൻറി സ്കൂൾ, എറണാകുളം മഹാരാജാസ് കോളേജ്  എന്നിവടങ്ങളിലായിരുന്നു വിദ്യാഭ്യാസം .

1991- 2017 കാലയളവിൽ അദ്ദേഹം എല്ലാ രംഗങ്ങളിലും സജിവമായിരുന്നു. 

നയം വ്യക്തമാക്കുന്നു , കാസർഗോഡ് കാദർഭായ്  , വാൽസല്യം , സൈന്യം , മൂന്നാം ലോകപട്ടാളം ,              വാർദ്ധ്യകപുരാണം , മിമിക്സ് ആക്ഷൻ 500 , മഴവിൽകൂടാരം , കിടിലോൽക്കിടിലം , കീരിടമില്ലാത്ത രാജാക്കൻമാർ , മാണിക്യകൂടാരം , അനിയത്തിപ്രാവ് , ജെയിംസ്ബോഡ് , ദേശം , രസികൻ , കിച്ചാമണി MBA , താന്തോന്നി , താങ്ക് യൂ , ഫോർ സെയിൽ , മലയാളനാട് ,കൂതറ , ഹാപ്പി വെഡ്ഡിംഗ് , ചിക്കൻ കൊക്കരാച്ചി , തൃശവപേരൂർ ക്ലിപ്തം , കറുത്തസൂര്യൻ  എന്നിവയാണ് അബി അഭിനയിച്ച സിനിമകൾ .

" സലാല മൊബെൽസ് "  എന്ന സിനിമയിൽ നസ്രിയ നസീം , ഗോപീ സുന്ദർ എന്നിവരോടൊപ്പം ഒരു ഗാനം ആലപിച്ചിരിന്നു. 

സുനിലയാണ് ഭാര്യ. നടൻ ഷെയ്ൻ നിംഗം , അഹ് ന , അലീന എന്നിവർ മക്കളാണ് .

മലയാള സിനിമയ്ക്ക് തന്റേതായ വ്യക്തിമുദ്ര പതിപ്പിച്ച നടനായിരുന്നു " കലാഭവൻ അബി " 

" സ്മരിക്കാം ,ആ നല്ല നടനെ " 


.....................................................................സലിം പി. ചാക്കോ .

No comments:

Powered by Blogger.