പ്രൊഡക്ഷൻ കൺട്രോളർ ബാദുഷാ നിർമ്മാതാവുന്നു . ഫഹദ് ഫാസിലും , ജോജു ജോർജ്ജും പ്രധാന വേഷങ്ങളിൽ .സംവിധാനം സജിമോൻ .

ഒട്ടേറെ സൂപ്പർ ഹിറ്റ് ചിത്രങ്ങളുടെ പ്രൊഡക്ഷൻ കണ്‍ട്രോളറായി പ്രവർത്തിച്ച ബാദുഷ നിര്‍മ്മാതാവുന്നു. ഫഹദ് ഫാസിലും , ജോജു ജോർജും പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്ന ഈ ചിത്രം ബാദുഷാ സിനിമാസിന്റെ ബാനറില്‍ ബാദുഷ,ഷിനോയ് മാത്യു എന്നിവര്‍ ചേര്‍ന്നാണ് നിർമ്മിക്കുന്നത്. 

വി കെ പ്രകാശ്, വൈശാഖ്, വേണു,മഹേഷ് നാരായണന്‍, തുടങ്ങിയ ഒട്ടേറെ പ്രശസ്ത സംവിധായകരുടെ അസോസിയേറ്റായി പ്രവർത്തിച്ചിട്ടുള്ള സജിമോന്‍ ആണ്  ഈ ചിത്രം സംവിധാനം ചെയ്യുന്നത്. 

ചിത്രത്തിന്റെ തിരക്കഥയും സംഭാഷണവും ഒരുക്കുന്നത് റാഫിയാണ്.അടുത്ത വർഷം ആദ്യം ചിത്രീകരണം ആരംഭിക്കുന്ന ഈ ചിത്രത്തിൽ മലയാളത്തിലെ ഒട്ടേറെ മുൻ നിരനടന്മാരും അണിനിരക്കും.

1 comment:

  1. God bless you all. It's a good news for us because we're expecting more opportunities in the film field.
    Ravi VAZHAYIL

    ReplyDelete

Powered by Blogger.