വ്യതസ്ഥ വേഷവുമായി ഹരീഷ് പേരാടി " മാർജാര - ഒരു കല്ലുവച്ച നുണയിൽ " .മലയാളികൾക്ക് ഏറെ പരിചിതനായ നടനാണ് ഹരീഷ് പേരാടി. നാടകത്തിൽ നിന്ന് മിനിസ്‌ക്രീനിൽ എത്തിയ അദ്ദേഹം ഇപ്പോൾ മലയാളത്തിൽ എന്നല്ല സൗത്ത് ഇന്ത്യൻ സിനിമാരംഗത്തു തന്നെ താനേറെതായ സ്ഥാനം നേടിയെടുത്ത പ്രതിഭയാണ്. 

മലയാളത്തിൽ റെഡ് ചില്ലിസ്, ലെഫ്റ്റ് റൈറ്റ് ലെഫ്റ്റ്, വിശുദ്ധൻ, ലൈഫ് of ജോസൂട്ടി തുടങ്ങി ഒട്ടനവധി ഹിറ്റ്‌ ചിത്രങ്ങളിൽ മികച്ച കഥാപാത്രങ്ങൾ അവതരിപ്പിച്ചിട്ടുണ്ട്. വിക്രം വേദ, മെർസൽ, ഇപ്പോൾ തീയേറ്ററുകളിൽ ഹിറ്റായി ഓടിക്കൊണ്ടിരിക്കുന്ന.      കൈദി തുടങ്ങിയ തമിഴ് ചിത്രങ്ങളിലും സ്പൈഡർ എന്ന തെലുഗു സിനിമയിലും മികച്ച പ്രകടനം തന്നെയായിരുന്നു അദ്ദേഹത്തിന്റേത്. 

മലയാളത്തിൽ ഹരീഷ് പേരാടിയുടേതായി പുറത്തിറങ്ങാൻ പോകുന്ന അടുത്ത ചിത്രമാണ് 'maarjaara, ഒരു കല്ലു വച്ച നുണ '. അദ്ദേഹത്തിന്റെ കരിയറിലെ തന്നെ ഏറ്റവും മികച്ച കഥാപാത്രങ്ങളിൽ ഒന്നായിരിക്കും മാർജാരയിലേതു എന്നാണ് ചിത്രത്തിന്റെ അണിയറപ്രവർത്തകരുടെ അവകാശ വാദം. 

കഴിഞ്ഞ ദിവസം പുറത്തിങ്ങിയ മാർജാരയിലെ ' ആരൊരാൾ ' എന്ന് തുടങ്ങുന്ന ഗാനം വൈറൽ ആയിക്കൊണ്ടിരിക്കുകയാണ്.കൂടാതെ ചിത്രത്തിന്റെ ഹരീഷ് peradiye ഉൾക്കൊളിച്ചുകൊണ്ടുള്ള മൂന്നാമത്തെ പോസ്റ്ററും പുറത്തു വിട്ടിട്ടുണ്ട്. ആദ്യത്തെ രണ്ടു പോസ്റ്റർ ഇൽ നിന്നും തികച്ചും വത്യസ്തമായാണ് മൂന്നാമത്തെ പോസ്റ്റർ വന്നിരിക്കുന്നത്. 

അത് കൊണ്ട് തന്നെ ചിത്രത്തിൽ പ്രേക്ഷകർ പ്രതീക്ഷിക്കുന്നതിലും അപ്പുറം അണിയറപ്രവർത്തകർ  എന്തോ കരുതി വെച്ചിട്ടുണ്ട് എന്നുള്ളത് വ്യക്തം. അതുകൊണ്ട് ചിത്രം ഇറങ്ങുന്നത് വരെ കാത്തിരിക്കാം ഒരു ഹരീഷ് പേരാടി മാജിക്കിനായി.

Watch Promo Song at: https://youtu.be/oGHboj8fH04

No comments:

Powered by Blogger.