രാജ്യത്തിന്റെ സ്വാതന്ത്ര്യത്തിനു വേണ്ടി പോരാട്ടമാണ് " സെയ്റ നരസിംഹ റെഡ്ഡി" .ചിരഞ്ജീവിയുടെ തകർപ്പൻ അഭിനയം. സുരീന്ദർ റെഡ്ഡിയുടെ മികച്ച സംവിധാനം.


മെഗാസ്റ്റാർ ചിരഞ്ജവി നായകനാകുന്ന  സെയ്റ നരസിംഹ റെഡ്ഡിയ്ക്ക്    " 
തീയേറ്ററുകളിൽ പ്രേക്ഷകരുടെ വൻവേരപ്പ്. 270 കോടി രൂപ മുതൽമുടക്കുള്ള ഈ ചിത്രം സംവിധാനം ചെയ്തിരിക്കുന്നത്  സുരീന്ദർ റെഡ്ഡിയാണ്. റാംചരൺ ആണ് സിനിമ നിർമ്മിക്കുന്നത്. തെലുങ്ക് , കന്നട , ഹിന്ദി ,മലയാളം തമിഴ് എന്നി ഭാഷകളിൽ റിലീസ് ചെയ്യുന്ന ആദ്യ ഇന്ത്യൻ സിനിമയാണിത്. 

മോഹൻലാലിന്റെ വോയിസ് ഓവറിലൂടെ സിനിമയുടെ തുടക്കവും, അവസാനവും എന്ന പ്രത്യേകതയുണ്ട് ഈ സിനിമയ്ക്ക്.  

ആന്ധപ്രദേശിലെ രായലസീമ റീജിയണിൽ ജീവിച്ചിരുന്ന സ്വാതന്ത്ര സമര സേനാനി ഉജ്വലവാഡാ  നരസിംഹ റെഡ്ഡി    യുടെ കഥയാണ് സിനിമ പറയുന്നത്. സ്വാതന്ത്രത്തിനു വേണ്ടി ബ്രിട്ടിഷ് സാമ്രാജ്യത്വത്തിനെതിരെ  സെയ്റ നരസിംഹ റെഡ്ഡിയുടെ  പോരാട്ടമാണ് ഈ സിനിമ .പ്രജാ പോരാട്ടമാണ് സിനിമയുടെ കാതൽ. കൂട്ടത്തിലുള്ള  നാട്ടുരാജാക്കൻമാരുടെ കാലു
മാറ്റവും, ഒറ്റുകൊടുക്കലും എല്ലാം സിനിമ പറയുന്നു. 

സെയ്റ ഉജ്യലവാഡാ നരസിംഹ റെഡ്ഡിയായി ചിരഞ്ജവിയും , അവുക്ക്‌രാജുവായി ഈച്ച സുദീപും , രാജാ പാണ്ഡിയായി വിജയ് സേതുപതിയും , വീര റെഡ്ഡിയായി ജഗപതി ബാബുവും , സിദ്ദാമ്മയായി നയൻതാരയും , ലക്ഷ്മിയായി തമന്ന ഭാട്ടിയായും , ഭാസിറെഡ്ഡിയായി രവി കിഷനും , ടിബിഎയായി നിഹാരിക കൊനി ഡാലയും , ബ്രഹ്മാനന്ദനായി  ജയ്റാമും , ടിബിഎയായി രഘു ബാബുവും വേഷമിടുന്നു .
ഗുരു ഗോസായി വെങ്കണ്ണയായി അമിതാബ് ബച്ചനും , റാമായി രാം ചരണനും ,ജാൻസി ലക്ഷ്മിഭായ് യായി അനുഷ്ക ഷെട്ടിയും അതിഥി വേഷങ്ങളിൽ എത്തുന്നു .ഇവരോടൊപ്പം നാസർ , രോഹിണിയും ഈ സിനിമയിൽ അഭിനയിക്കുന്നു. 

പരുചുരി ബ്രദേഴ്സ് രചനയും, സതീഷ് മുതുക്കുളം  സംഭാഷണവും , അമിത് ത്രിവേദി സംഗീതവും , ജൂലിയസ് പാക്കിം പശ്ചാത്തല സംഗീതവും , ഛായാഗ്രഹണം ആർ. രത്തനവേലുവും , എഡിറ്റിംഗ് ഏ.ശ്രീകർ പ്രസാദും ,ആക്ഷൻ സംവിധാനം ഗ്രങ്ക് പൗവ്വലും , ലീ വൈറ്റാകേറും ,റാം ലക്ഷ്മൺ , എ. വിജയ് എന്നിവരും ,പ്രൊഡക്ഷൻ ഡിസൈൻ രാജീവനും നിർവ്വഹിക്കുന്നു . 

കൊനിഡേല  പ്രൊഡക്ഷൻ കമ്പനിയാണ് ചിത്രം      നിർമ്മിച്ചിരിക്കുന്നത്. യു.വി. ക്രീയേഷൻസും, എക്സൽ എന്റെർടെയ്ൻ മെന്റ്സും , എ.എ. ഫിലിംസും, സൂപ്പർ ഗുഡ് ഫിലിംസുമാണ് ചിത്രം തീയേറ്ററുകളിൽ എത്തിച്ചിരിക്കുന്നത് .ജെമിനി സ്റ്റുഡിയോസ് കേരളത്തിൽ  ഈ ചിത്രം വിതരണം ചെയ്യുന്നു. 

രണ്ട് മണിക്കൂർ അൻപത് മിനിറ്റ് ദൈർഘ്യമുള്ള സിനിമയാണിത്. വിഷ്യൽ എഫകറ്റ്സ്   ഹോളിവുഡ് സിനിമകളെ വെല്ലുന്ന രീതിയിലാണ്
ഒരുക്കിയിരിക്കുന്നത്. ഛായാഗ്രഹണവും, എഡിറ്റിംഗും മനോഹരമായി. 

പിറന്ന നാടിന് വേണ്ടി സ്വാതന്ത്രസമരത്തിന് മുൻപ് നടന്ന പോരാട്ടമാണിത്.      മഹാത്മഗാന്ധിയുടെ 150-ാം ജന്മദിനത്തിലാണ് ഈ സിനിമ ഇന്ത്യയൊട്ടാകെ 5000 തീയേറ്ററുകളിൽ റിലീസ് ചെയ്തിരിക്കുന്നത്. സിനിമ അവസാനിക്കുമ്പോൾ      സ്വാതന്ത്രസമരത്തിന് നേതൃത്വം നൽകിയ എല്ലാവരെയും അനുസ്മരിക്കുന്നതിന്റെ ഭാഗമായി ഫോട്ടോകൾ ഉൾപ്പെടുത്തിയിരിക്കുന്നത് പ്രേക്ഷക ശ്രദ്ധ നേടുന്നു.  

ഓരോ വ്യക്തിയും  പിറന്ന നാടിനെ അമ്മയായി കാണണമെന്ന മഹത്തായ സന്ദേശവും സിനിമ നൽകുന്നു. എല്ലാത്തരം പ്രേക്ഷകർക്കും ഈ സിനിമ ഇഷ്ടപ്പെടും . ബാഹുബലിയെക്കാൾ ഒരുപടി മുന്നിൽ നിൽക്കുന്ന ചിത്രമായി കരുതാം. 

ചിരഞ്ജവിയുടെ സിനിമ കരിയറിലെ മികച്ച ചിത്രമായിരിക്കുമിത്. മലയാളം ഡബ്ബിംഗ് നന്നായി എന്ന് പറയാം. സെയ്റ നരസിംഹറെഡ്ഡിയ്ക്ക് മനോജ് കെ. ജയൻ നൽകിയ  ഡബ്ബിംഗ് ശ്രദ്ധിക്കപ്പെട്ടു. 

Rating : 4 / 5 .
സലിം പി. ചാക്കോ .

No comments:

Powered by Blogger.