ധനുഷിന്റെ വെട്രിമാരൻ ചിത്രം " അസുരൻ '' ഒക്ടോബർ നാലിന് " റിലീസ് ചെയ്യും. മഞ്ജു വാര്യർ തമിഴിൽ അരങ്ങേറ്റം കുറിക്കുന്നു.

ധനുഷ് , മഞ്ജു വാര്യർ എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി വെട്രിമാരൻ രചനയും, സംവിധാനവും നിർവ്വഹിക്കുന്ന ചിത്രമാണ് " അസുരൻ " .പൂമണി എഴുതിയ വീക്കെ എന്ന നോവലിന്റെ ചലച്ചിത്രാവിഷ്കാരമാണ് ഈ സിനിമ. മഞ്ജു വാര്യരുടെ ആദ്യ തമിഴ് ചിത്രമാണിത് .

ധനുഷ് ഡബിൾ റോളിൽ അഭിനയിക്കുന്നു. ശിവസ്വാമി എന്ന അഛനും, അരവിന്ദൻ എന്ന മകനുമായി വേഷമിടുന്നു. പഞ്ചയിയമ്മാളായി മഞ്ജുവാര്യരും , മറിയാമ്മളായി അമ്മു അഭിരാമിയും അഭിനയിക്കുന്നു. ബാലാജി ശക്തിവേൽ , പ്രകാശ് രാജ് , പശുപതി , സുബ്രഹ്മണ്യം ശിവ ,പാവാൻ , യോഗി ബാബു , ആടുകളം നരേൻ , തലൈവാസൽ വിജയ് , ഗുരു സോമസുന്ദരം , കെൻ കരുണാസ് , ടിജെ അരുണാചലം എന്നിവരും ഈ ചിത്രത്തിൽ അഭിനയിക്കുന്നു. 

സംഗീതം ജി.വി. പ്രകാശ് കുമാറും , ഛായാഗ്രഹണം വെൽരാജും ,എഡിറ്റിംഗ് ആർ. രാമറും ,ഗാനരചന യുഗഭാരതിയും, കെ. ഏകദ്ദശിയും, എക്നാഥും  നിർവ്വഹിക്കുന്നു. വി. ക്രിയേഷൻസിന്റെ ബാനറിൽ മുപ്പത് കോടി മുതൽ മുടക്കിൽ എസ്. താനുവാണ് " അസുരൻ " നിർമ്മിക്കുന്നത്. 

സലിം പി. ചാക്കോ .

No comments:

Powered by Blogger.