കലാസദൻ ഉല്ലാസും കൂട്ടരും പ്രേക്ഷക ശ്രദ്ധ നേടുന്നു.

മമ്മൂട്ടിയെ നായകനാക്കി രമേഷ് പിഷാരടി സംവിധാനം ചെയ്യുന്ന  " ഗാനഗന്ധർവ്വൻ " കുടുംബ ചിത്രമാണ്. 

കലാസദൻ ഉല്ലാസായി മമ്മൂട്ടി ഈ  ചിത്രത്തിൻ വേഷമിടുന്നു. മമ്മൂട്ടി ആദ്യമായാണ് ഗായകനായി വേഷമിടുന്നത് .സ്റ്റേജ്ഷോകളിൽ പാടുന്ന ഗായകനാണ് ഉല്ലാസ് .അയാളുടെ ജീവിതത്തിലേക്ക് ഒരു സ്ത്രീ കടന്നു വരുന്നതോടെ ഉല്ലാസ് കുരുക്കുകളിൽ പെടുന്നു .ചെറിയ കള്ളങ്ങൾ കുടുംബത്തിൽ ഉണ്ടാക്കുന്ന  പൊട്ടിത്തെറികളും സിനിമ പറയുന്നു. 

കോമഡിയുടെ പശ്ചാത്തലത്തിലുള്ള കുടുംബ ചിത്രമാണ് " ഗാന ഗന്ധർവ്വൻ " .പുതുമുഖം വന്ദിതയാണ് മമ്മൂട്ടിയുടെ നായികയായി എത്തുന്നത്. 

ജോണി ആന്റണി പ്രിൻസായും, കുഞ്ചൻ ബാലനായും , രാജേഷ് ശർമ്മ രാജൻ ചേട്ടനായും , സ്നേഹ ബാബു കലാസദൻ ധന്യയായും , മോഹൻ ജോസ്  ജേക്കബ്ബയും , പ്രജോദ് കലാഭവൻ സുനീഷയും , മനോജ് കെ. ജയൻ കലാഭവൻ ടീറ്റോയായും , സുനിൽ സുഖദ സജുവായും , മണിയൻ പിള്ള രാജു കുട്ടനായും , കിഷോർ വർമ്മ സോനു മാധവായും , റാഫി സാംസണായും , ചാർലി പാലാ ബാഹുലേയനായും , ഷൈനി സാറാ എലിസബേത്തായും , സുധീർ കരമന പ്രഭാകരനായും ഈ ചിത്രത്തിൽ വേഷമിടുന്നു. സിദ്ദിഖ്, ധർമ്മജൻ ബോൾഗാട്ടി, സുരേഷ് കൃഷ്ണ , ഹരീഷ് കണാരൻ എന്നിവരും ഈ  സിനിമയിൽ അഭിനയിക്കുന്നു .

രമേഷ് പിഷാരടി എന്റെർടെയിൻമെന്റ് ഇൻ അസോസിയേഷൻ വിത്ത് ഇച്ചായീസ് പ്രൊഡക്ഷൻസിന്റെ ബാനറിൽ ആർ. ശ്രീലക്ഷ്മി , ആർ. ശങ്കർരാജ് , സൗമ്യ രമേഷ് എന്നിവരാണ് " ഗാനഗന്ധർവ്വൻ  " നിർമ്മിക്കുന്നത്. ഭുവൻ ടാച്ചോ, ജിത്തു ഗോഗോയ് എന്നിവർ സഹനിർമ്മാതാക്കളുമാണ്. അഭിഷേക് ഗണേഷ് , ദിലീപ് എടുപെറ്റ എന്നിവർ എക്സിക്യൂട്ടീവ് പ്രൊഡ്യൂസറൻ മാരാണ്. 

രമേഷ് പിഷാരടിയും, ഹരി പി. നായരും ചേർന്ന് കഥയും  തിരക്കഥയും സംഭാഷണവും ഒരുക്കുന്നു. അഴകപ്പൻ ഛായാഗ്രഹണവും , ത്യാഗു തവനൂർ കലാസംവിധാനവും, വസ്ത്രാലങ്കരം സമീറാ സനീഷും , മേക്കപ്പ് റോണക്സ് സേവ്യറും , എഡിറ്റിംഗ് ലിജോ പോളും നിർവ്വഹിക്കൂന്നു.  ബാദുഷായാണ് പ്രൊഡക്ഷൻ  കൺട്രോളർ .  ആന്റോജോസഫ് ഫിലിം കമ്പനിയാണ് " ഗാനഗന്ധർവ്വൻ "  തീയേറ്ററുകളിൽ എത്തിച്ചിരിക്കുന്നത് .

സ്ത്രീസുരക്ഷാ നിയമങ്ങൾ ദുരുപയോഗം ചെയ്യുന്ന പ്രവണത വർദ്ധിക്കുന്നതായി സിനിമ പറയുന്നു. നമ്മുടെ നാട്ടിൽ നിലനിൽക്കുന്ന നിയമങ്ങളിൽ മാറ്റം വരുത്തണമെന്നും സൂചനയും സിനിമ നൽകുന്നുണ്ട്. 

മമ്മൂട്ടിയിൽ ഉല്ലാസ് ഭദ്രം .രമേഷ് പിഷാരടിയുടെ സംവിധാനം മെച്ചപ്പെട്ടതായി . അതുല്യയുടെ പ്രകടനം ശ്രദ്ധിക്കപ്പെട്ടു. ഗാനമേളയിൽ പാടാൻ പോകുന്ന കലാകാരൻമാർ നേരിടുന്ന പല വിഷയങ്ങളും സിനിമയിലുണ്ട്. 

എല്ലാത്തരം പ്രേക്ഷകർക്കും ഇഷ്ടപ്പെടുന്ന സിനിമയാണ് " ഗാനഗന്ധർവ്വൻ " .

Rating : 3.5 / 5 .

സലിം പി. ചാക്കോ .

No comments:

Powered by Blogger.