ശിവ കാർത്തികേയന്റെ " നമ്മ വീട്ടു പിളൈ " 100 % കുടുംബചിത്രം .

ശിവ കാർത്തികേയൻ നായകനാകുന്ന " നമ്മ വീട്ടു പിള്ളൈ " പാണ്ഡ്യരാജ് രചനയും , സംവിധാനവും  ചെയ്യുന്നു. 

മനോഹരമായ കുടുംബചിത്രമാണിത്. സ്വന്തം സഹോദരിയെ  ജീവന് തുല്യം സ്നേഹിക്കുന്ന സഹോദരന്റെ കഥയാണിത്. കുട്ടുകുടുംബം ആണെങ്കിലും അതിലും ചില പ്രശ്നങ്ങൾ സൃഷ്ടിക്കപ്പെടുന്നു.
 
ഐശ്വര്യ രാജേഷ്  ( തുളസി ) , അനു ഇമ്മാനുവേൽ ( മാംഗനി ) , ഭാരതിരാജ ( അരുൾ മൊഴി ) , സൂരി ( പരമൻ )   സമുദ്രകനി , യോഗി ബാബു , ആടുകളം നരേൻ , നടരാജ് , ഷൺമുഖ രാജൻ , ആർ. കെ. സുരേഷ് , ശുഭ പഞ്ചു , വേല രാമമൂർത്തി , മൈന നന്ദിനി , രമ , അരുന്ധതി , ഷീല രാജ് കുമാർ എന്നിവർ ഈ സിനിമയിൽ അഭിനയിക്കുന്നു. 

സംഗീതം ഡി. ഇമനും , ഛായാഗ്രഹണം നിരവ് ഷായും , എഡിറ്റിംഗ് റൂബനും നിർവ്വഹിക്കന്നു. സൺ പിക്ച്ചേഴ്സിന്റെ ബാനറിൽ കലാനിധി മാരനാണ് ഈ സിനിമ നിർമ്മിച്ചിരിക്കുന്നത് .

മരീന , കേടി ഖിലാഡി രംഗ എന്നീ ചിത്രങ്ങൾക്ക് ശേഷം പാണ്ഡ്യരാജും , ശിവ കാർത്തികേയനും ഒന്നികുന്ന ചിത്രം കൂടിയാണിത്. 


പാട്ടുകൾ ആണ് സിനിമയുടെ ഹൈലൈറ്റ് . തിരക്കഥ മികച്ചതാണ്. പാണ്ഡ്യരാജ് ഒരിക്കൽ കൂടി തന്റെ സംവിധാന മികവ് തെളിയിക്കുന്നു. കലാസംവിധാനം ശ്രദ്ധേയമായി. ഭാരതിരാജയുടെ അഭിനയം എടുത്ത് പറയേണ്ടിരിക്കുന്നു. 

ശിവ കാർത്തികേയന്റെ മറ്റൊരു കുടുംബചിത്രം കൂടി. എല്ലാത്തരം പ്രേക്ഷകർക്കും ഇഷ്ടപ്പെടുന്ന തരത്തിലാണ് സിനിമ ഒരുക്കിയിരിക്കുന്നത്. കുടുംബ പശ്ചാത്തലത്തിലുള്ള ശ്രദ്ധേയമായ സിനിമയാണ് ഇത്. 

Rating : 3.5 / 5 .

സലിം പി. ചാക്കോ .

No comments:

Powered by Blogger.