വള്ളുവനാട്ടിലെ ചാവേറുകളുടെ ചോര പുരണ്ട ഇതിഹാസവുമായി മമ്മൂട്ടി - എം .പത്മകുമാർ ടീമിന്റെ " മാമാങ്കം'' ഉടൻ തീയേറ്ററുകളിലേക്ക്.

ചരിത്രത്തിൽ അവസാനമായി നിലപാട് തറയിൽ മാമാങ്കത്തിനെത്തിയ 12 വയസ്സുകാരൻ ചാത്തുണ്ണിയുടെ ജീവിതത്തിലൂടെയാണ് മാമാങ്കത്തിന്റെ കഥ പറയുന്നത് .

ദേശത്തിനു വേണ്ടി ജീവൻ വെടിഞ്ഞ ധീര ചാവേറുകളുടെ പോരാട്ട വീര്യത്തിന്റെ ഇതിഹാസങ്ങൾ രചിക്കുന്ന ചിത്രമാണ് മാമാങ്കം .അറബി, ഗ്രീക്ക്, ചീന , ആഫ്രിക്കൻ വ്യാപാരികൾവരെ കച്ചവടത്തിനെത്തിയുന്ന മാമാങ്ക മഹോൽസവത്തിൽ അദ്ധ്യക്ഷ പദമലങ്കരിച്ചിരുന്നത് വള്ളുവക്കോനാതിരിയായിരുന്നു. ഇതിൽ അസൂയ പൂണ്ട സാമൂതിരി വള്ളുവക്കോനാതിരിയെ അധികാര ഭൃഷ്ടനാക്കി മാമാങ്കത്തിന്റെ രക്ഷാപുരുഷ സ്ഥാനം തട്ടിയെടുത്തതോടെയാണ് മാമാങ്ക മഹോൽസവം വള്ളുവനാട്ടിലെ ചാവേറുകളുടെ ചോര പുരണ്ട ഇതിഹാസമായി മാറിയത്. 

ഇന്ത്യൻ സിനിമയ്ക്ക് മലയാള സിനിമ നൽക്കുന്ന സമ്മാനമാണ് " മാമാങ്കം'' എന്ന് സംവിധായകൻ എം. പത്മകുമാർ സിനിമ പ്രേക്ഷക കൂട്ടായ്മ ഓൺലൈൻ ന്യൂസിനോട് പറഞ്ഞു. 

ഇന്ത്യൻ സിനിമയിലെ മികച്ച ടെക്നീഷ്യൻമാരാന്ന് മാമാങ്കത്തിന്റെ അണിയറ ശിൽപ്പികൾ .ഏറ്റവും മികച്ച രീതിയിൽ ഒരുക്കുന്ന ചിത്രമാണിത്. 

കണ്ണൂരിലെ കണ്ണവം വനം , അതിരപ്പള്ളി ,വാഗമൺ ,ഒറ്റപ്പാലം വരിക്കാശ്ശേരിമന എന്നിവടങ്ങളായിരുന്നു ആദ്യ ഷൂട്ടിംഗ് . അവസാനവട്ട ചിത്രീകരണം കളമശ്ശേരി , മരട് , നെട്ടൂർ എന്നിവടങ്ങളിലായി നാൽപത് ദിവസമെടുത്താണ് ചിത്രീകരണം പൂർത്തിയാക്കിയത്. മരടിൽ എട്ട് എക്കർ സ്ഥലത്ത് നിർമ്മിച്ച കൂറ്റൻ മാളിക വർണനാതീതമാണ്. സിനിമയിലെ പ്രധാന രംഗങ്ങൾ ഇവിടെ വെച്ചാണ് ഷൂട്ട് ചെയ്തത്. ആയിരത്തോളം തൊഴിലാളികൾ ഈ സെറ്റിന്റെ അണിയറയിൽ പ്രവർത്തിച്ചു. ഈ സെറ്റിന്റെ നിർമ്മാണ ചെലവ് പത്ത് കോടിയിലധികമാണ്.

മാമാങ്കച്ചന്തയും, നിലപാടുതറയും , പടനിലവും, ക്ഷേത്രവും മണിക്കിണറുമെല്ലാം ഷൂട്ടിംഗിനായി കലാസംവിധായകൻ മോഹൻദാസാണ് ഒരുക്കിയത്. മുന്നു നൂറ്റാണ്ട് മുമ്പുള്ള കാലഘട്ടം ഇവിടെ പുനർജനിക്കുന്നു. മുള , പനയോല , പുല്ല്, കയർ , കമുക് തുടങ്ങിയവയാണ് നിർമ്മാണനത്തിനായി ഉപയോഗിച്ചിത് .

മമ്മൂട്ടി, ഉണ്ണി മുകുന്ദൻ, അജയ് രത്തിനം തുടങ്ങിയ പ്രധാനപ്പെട്ട താരങ്ങൾ എല്ലാം അവസാന ഘട്ടത്തിന്റെ ഭാഗമായി .മൂവായിരം ആളുകൾ വരെ പങ്കെടുക്കുന്ന രംഗങ്ങൾ നെട്ടൂരിലെ സെറ്റിൽ വെച്ചാണ് ചിത്രീകരിച്ചത്. കേരളത്തിൽ നിന്നു തന്നെ മുഴുവൻ ഭാഗങ്ങളും ചിത്രീകരിച്ചു. 

സൈത്രണ ഭാവമടകം വിവിധ ഗെറ്റപ്പുകളിൽ മമ്മൂട്ടി ചിത്രത്തിൽ പ്രത്യഷപ്പെടുന്നു. ഒരേ സമയം മൂന്ന് ക്യാമറകൾ വച്ചാണ് മാമാങ്കത്തിന്റെ ചിത്രീകരണം പൂർത്തിയാക്കിയത്. 

ആക്ഷൻ രംഗങ്ങൾക്ക് പ്രധാന്യമുള്ള ചിത്രമാണിത്. പ്രശസ്ത ബോളിവുഡ് ആക്ഷൻ കൊറിയോഗ്രാഫർ ശ്യാം കൗശലാണ് സംഘടന രംഗങ്ങൾ ഒരുക്കിയിരിക്കുന്നത് . 

കാവ്യ ഫിലിംസിന്റെ ബാനറിൽ വ്യവസായി വേണു കുന്നപ്പിളളിയാണ് " മാമാങ്കം'' നിർമ്മിക്കുന്നത്. പ്രാചി തെഹ്ലാൻ , അനു സിത്താര , കനിഹ , ഇനിയ, സിദ്ദിഖ്, തരുൺ അറോറ , സുദേവ് നായ്, മണികണ്ഠൻ ആചാരി, സുരേഷ് കൃഷ്ണ, മാസ്റ്റർ അച്ചുതൻ എന്നിവരും ഈ സിനിമയിൽ അഭിനയിക്കുന്നു. മനോജ് പിള്ള ഛായാഗ്രണവും, എം.ജയചന്ദ്രൻ സംഗീതവും, സഞ്ജിത്  ബാൽഹാര പശ്ചാത്തല സംഗീതവും നിർവ്വഹിക്കുന്നു. 


സലിം പി. ചാക്കോ .

No comments:

Powered by Blogger.