"കട്ടീസ് ഗ്യാങ് " ട്രെയിലർ പുറത്തിറങ്ങി


 "കട്ടീസ് ഗ്യാങ് " ട്രെയിലർ പുറത്തിറങ്ങി 


യുവതാരങ്ങൾ അണിനിരക്കുന്ന "കട്ടീസ് ഗ്യാങ് " എന്ന കളർഫുൾ എന്റർടൈനർ ചിത്രത്തിന്റെ ട്രെയിലർ, പ്രശസ്ത നടൻ യോഗി ബാബുവിന്റെ ഫേസ്ബുക്ക് പേജിലൂടെ റിലീസ് ചെയ്തു. 


https://youtu.be/2j-k2KrSa3g?si=VGflQCbTzaSsX5gx


ഉണ്ണി ലാലു, സജിൻ ചെറുകയിൽ, അൽതാഫ് സലീം, വരുൺ ധാര, സ്വാതി ദാസ് പ്രഭു എന്നിവരാണ് പ്രധാന താരങ്ങൾ. തമിഴ് സിനിമയിലെ ശ്രദ്ധേയനായ യുവനടൻ സൗന്ദർരാജൻ "കട്ടിസ് ഗ്യാങി"ലൂടെ മലയാളത്തിലെത്തുന്നു. രാജ് കാർത്തിയുടെ തിരക്കഥയിൽ നവാഗതനായ അനിൽദേവാണ് ചിത്രം സംവിധാനം ചെയ്തിരിക്കുന്നത്.

കേരളവും ചെന്നൈയും പശ്ചാത്തലമാകുന്ന ഈ സിനിമ ഓഷ്യാനിക് മൂവീസിൻ്റെ ബാനറിൽ സുഭാഷ് രഘുറാം സുകുമാരൻ ആണ് നിർമ്മിച്ചത്. 

പ്രമോദ് വെളിയനാട്

,മൃദുൽ, അമൽരാജ് ദേവ്,വിസ്മയ തുടങ്ങിയവരാണ് മറ്റു അഭിനേതാക്കൾ.

നാട്ടിൻപുറത്തെ ഒരു കൂട്ടം ചെറുപ്പക്കാരുടെ സൗഹൃദവും അതിലൊരാളുടെ സ്വപ്നത്തിന് പിന്നാലെയുള്ള യാത്രയുമാണ് സിനിമയുടെ ഇതിവൃത്തം. കുടുംബ പശ്ചാത്തലത്തിൽ കഥ പറയുന്ന സിനിമ പുതുമയുള്ള കഥാമുഹൂർത്തങ്ങൾ കൊണ്ടും അപ്രതീക്ഷിതമായ വഴിത്തിരിവുകൾ കൊണ്ടും പ്രേക്ഷകരെ ആകർഷിക്കും എന്നാണ് അണിയറ ശില്പികളുടെ പ്രതീക്ഷ.

നിഖിൽ വി നാരായണൻ ഛായാഗ്രഹണം നിർവഹിക്കുന്നു. ബിജിബാൽ സംഗീതവും പശ്ചാത്തല സംഗീതവും ഒരുക്കുന്നു. എഡിറ്റർ-റിയാസ് കെ ബദർ, ഗാനരചന-റഫീഖ് അഹമ്മദ്, വിവേക് മുഴക്കുന്ന്,

എക്സിക്യൂട്ടീവ് പ്രൊഡ്യൂസർ-രാജ് കാർത്തി,പ്രൊഡക്ഷൻ കൺട്രോളർ-ശശി പൊതുവാൾ, പ്രോജക്ട് ഡിസൈൻ-രാജീവ് ഷെട്ടി,പ്രൊഡക്ഷൻ ഡിസൈനർ- ശ്രീനു കല്ലേലിൽ, കളറിസ്റ്റ്-ലിജു പ്രഭാകർ, മേക്കപ്പ്-ഷാജി  പുൽപള്ളി,

വസ്ത്രാലങ്കാരം-സൂര്യ, സ്റ്റിൽസ്-ടി ആർ കാഞ്ചൻ, പരസ്യകല-പ്രാൺ, ചീഫ് അസോസിയേറ്റ് ഡയറക്ടർ-രാജീവ് ഷെട്ടി,റിയാസ് ബഷീർ,അസോസിയേറ്റ് ഡയറക്ടർ-സജിൽ പി സത്യനാഥൻ,രജീഷ് രാജൻ, സംവിധാന സഹായികൾ - അശ്ബിൻ ജോജോ, അനീഷ് മാത്യു അഭിലാഷ് വി ആർ . ആക്ഷൻ-ആൽവിൻ അലക്സ്,  പ്രൊഡക്ഷൻ എക്സിക്യൂട്ടീവ്-സുരേഷ് മിത്രക്കരി, പ്രൊഡക്ഷൻ മാനേജർ-രാംജിത്ത്. 


ആനക്കട്ടി,പൊള്ളാച്ചി, ഹൈദ്രാബാദ്, ചെന്നൈ എന്നിവിടങ്ങളിലായി ചിത്രീകരിച്ച 'കട്ടീസ് ഗ്യാങ് "മെയ് 16-ന് പ്രദർശനത്തിനെത്തുന്നു.


പി ആർ ഒ-എ എസ് ദിനേശ്.

No comments:

Powered by Blogger.