ദുൽഖർ സൽമാൻ ഹിന്ദിയിൽ മിന്നുംതാരമാകുന്നു ." The Zoya Factor" മികച്ച സിനിമ .

ഷാരുഖ്ഖാന്റെ വോയിസ് ഓവറിലൂടെയാണ് സിനിമ ആരംഭിക്കുന്നതും അവസാനിക്കുന്നതുമെന്ന എന്ന പ്രത്യേകതയുണ്ട് " The Zoya Factor " .
 2008 ൽ  അഞ്ജു ചൗഹാൻ എഴുതിയ "The Zoya Factor" എന്ന നോവലിന്റെ ചലച്ചിത്രാവിഷ്കാരമാണ് ഈ സിനിമ .

മലയാള സിനിമയുടെ സ്വന്തം ദുൽഖർ സൽമാൻ നായകനാകുന്ന രണ്ടാമത്തെ ഹിന്ദി  ചിത്രമാണിത്. അഭിഷേക് ശർമ്മയാണ് സിനിമ സംവിധാനം ചെയ്തിരിക്കുന്നത്. 

ക്രിക്കറ്റിന്റെ പശ്ചാത്തലത്തിൽ മനോഹരമായ പ്രണയകഥയാണ് സിനിമയുടെ പ്രമേയം .ഇന്ത്യൻ ക്രിക്കറ്റ് ടീം ക്യാപ്റ്റനായി നിഖിൽ ഖോഡായായി ദുൽഖർ സൽമാനും , രജപുത്ര കുടു:ബത്തിൽപ്പെട്ടതും പരസ്യകമ്പനിയുടെ എക്സിക്യൂട്ടിവായ സോയാസിംഗ് സോളങ്കിയായി സോനം കപൂറും , സോയാസിംഗിന്റെ പിതാവ് വിജയേന്ദ്ര സിംഗ് സോളങ്കിയായി സഞ്ജയ് കപൂറും , ദാമ്പുവായി ഷോയിബ് അഹമ്മദായും , നടൻ അനിൽകപൂർ അതിഥിതാരമായും ഈ ചിത്രത്തിൽ വേഷമിടുന്നു.

2011 വേൾഡ് കപ്പിനുള്ള ഇന്ത്യൻ ക്രിക്കറ്റ്  ടീമിന്റെ പരസ്യ കമ്പനിയുടെ എക്സിക്യൂട്ടിവാണ് സോയാ . സോയാസിംഗ്  ഇന്ത്യൻ ക്രിക്കറ്റിന്റെ ഭാഗ്യ താരമാകുന്നതും , ദേവിയായി മാറുന്നതും സിനിമ ചൂണ്ടി കാട്ടുന്നു. സോയാസിംഗ് ടീമിനോടൊപ്പം ഉള്ളതുകൊണ്ടാണ്   ടീം ജയിക്കുന്നതുതെന്ന് പൊതുവെ ചർച്ചയാകുന്നു. 
ബി.സി. സിയിലെ തലപ്പത്ത് ഇരിക്കുന്നവർ കാണിക്കുന്ന  ഇടപെടീലുകളും , ക്രിക്കറ്റ് ടീം അംഗങ്ങൾ തമ്മിലുള്ള  തർക്കങ്ങളും , ടീം അംഗങ്ങൾ തന്നെ കളികൾ പരാജയപ്പെടുത്തുന്നതും എല്ലാം സിനിമയിലുണ്ട്. 

രചന അഞ്ജു ചൗഹാനും, പ്രഭുമാൻ സിംഗും , സംഗീതം രഘു ദീക്ഷീത്തും, പശ്ചാത്തല സംഗീതം വിശാൽ ചന്ദ്രശേഖറും , ഛായാഗ്രഹണം അസീം മിത്രയും, എഡിറ്റിംഗ് സ്റ്റീഫൻ എച്ച്. ബർണാഡും നിർവ്വഹിക്കുന്നു. ഫോക്സ് സ്റ്റാർ സ്റ്റുഡിയോസാണ് സിനിമ നിർമ്മിക്കുന്നത്. 

ക്രിക്കറ്റ് ഇഷ്ടപ്പെടുന്ന പ്രേക്ഷകർക്ക് ഹൃദ്യമായ വിരുന്നാണ് ഈ സിനിമ .മലയാളം , തമിഴ്, തെലുങ്ക് , ഹിന്ദി സിനിമകളിൽ സജീവമാകുകയാണ് ദുൽഖർ സൽമാൻ .

മികച്ച അഭിനയമാണ് ദുൽഖർ കാഴ്ചവച്ചിരിക്കുന്നത്. ദുൽഖർ തന്നെയാണ് ശബ്ദം ഹിന്ദിയിൽ ഡബ്ബിംഗ് ചെയ്തിരിക്കുന്നത്.

Rating : 4 / 5 .

സലിം പി. ചാക്കോ . 

No comments:

Powered by Blogger.