ചിദംബരം സംവിധാനം ചെയ്യുന്ന" BALAN -THE BOY " ജൂൺ 19ന് തിയേറ്ററുകളിൽ എത്തും .
A Mother
A Son
A Journey
To the Truth
" BALAN THE BOY "
Search for Truth.
ചിദംബരം സംവിധാനം ചെയ്യുന്ന" BALAN THE BOY " ജൂൺ 19ന് തിയേറ്ററുകളിൽ എത്തും .
" ജാനേ മൻ " , " മഞ്ഞുമൽ Boys " എന്നീ ചിത്രങ്ങൾക്ക് ശേഷം ചിദംബരം ഒരുക്കുന്ന സിനിമയാണിത് . മലയാളം , തമിഴ്, തെലുങ്ക് , ഹിന്ദി ഭാഷകളിൽ ചിത്രം റിലീസ് ചെയ്യും . കെ.വി. എൻ പ്രൊഡക്ഷൻസും തെസ്പിയൻ ഫിലിംസും ചേർന്നാണ് ഈ ചിത്രം നിർമ്മിച്ചിരിക്കുന്നത് .
ജീത്തു മാധവൻ രചന നിർവ്വഹിച്ചിരിക്കുന്നു. ഛായാഗ്രഹണം ഷൈജു ഖാലിദ്, സംഗീതം സുഷിന്‍ ശ്യാം, എഡിറ്റര്‍ വിവേക് ഹര്‍ഷന്‍, പ്രൊഡക്ഷന്‍ ഡിസൈനര്‍ അജയന്‍ ചാലിശ്ശേരി, കാസ്റ്റിംഗ് ഡയറക്ടര്‍/എക്‌സികുട്ടീവ് പ്രൊഡ്യൂസര്‍ ഗണപതി, വസ്ത്രാലങ്കാരം സപ്ന കാജാ റാവുത്തര്‍, മേക്കപ്പ് റോണക്‌സ് സേവ്യര്‍, ആര്‍ട്ട് ഡയറക്ടര്‍ ഇന്ദുലാല്‍ കാവീട്, ഓഡിയോഗ്രഫി ഷിജിന്‍ മെല്‍വിന്‍ ഹട്ടന്‍, അഭിഷേക് നായര്‍, അസ്സോസിയേറ്റ് പ്രൊഡ്യൂസഴ്‌സ് സുപ്രീത്, ധവല്‍ ജട്ടാനിയ, പൂജ ഷാ, പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍ ദീപക് പരമേശ്വരന്‍, അസ്സോസിയേറ്റ് ഡയറക്ടേഴ്‌സ് ബിനു ബാലന്‍, എസ് കെ ശ്രീരാഗ്, കളറിസ്റ്റ് ശ്രീക് വാര്യര്‍, വിഎഫ്എക്‌സ് എഗ്ഗ് വൈറ്റ് വിഎഫ്എക്‌സ്, സ്റ്റില്‍ ഫോട്ടോഗ്രാഫര്‍- രോഹിത് കെ സുരേഷ്, പബ്ലിസിറ്റി ഡിസൈൻ യെല്ലോ ട്രൂത്ത്‌സ് തുടങ്ങിയവരാണ് അണിയറ ശിൽപ്പികൾ .
കുടുംബ ബന്ധത്തിൻ്റെയും അതിജീവനത്തി ൻ്റെയും നേർകാഴ്ചയാണ് ഈ സിനിമ . പോലീസിൽ നിന്ന് ഒളിച്ചോടുന്ന അമ്മയു ടെയും മകൻ്റെയും കഥയാണ് പ്രമേയം . 2026ലെ കാൻ ഫിലിം ഫെസ്റ്റിവലിൽ മാർഷെ ഡു വിഭാഗത്തിൽ ഈ ചിത്രം അവതരിപ്പി ച്ചിരുന്നു .
ഫർസാന പാലത്തിങ്കൽ , ഗണപതി തുടങ്ങിയവരാണ് ഈ ചിത്രത്തിൽ അഭിനയിച്ചിരിക്കുന്നത് . ഇവരോടൊപ്പം ഓഡിഷനിലൂടെ തിരഞ്ഞെടുക്കപ്പെട്ട ഒരു കൂട്ടം പുതുമുഖതാരങ്ങളാണ് ഈ ചിത്രത്തിൽ അഭിനയിക്കുന്നത് .
സലിം പി. ചാക്കോ .

No comments: