#ഞങ്ങളുടെ സ്വന്തം മനോഹരേട്ടൻ .
മുല്ലക്കരയിലെ സ്ത്രികൾക്കും, കുട്ടികൾക്കും ജീവനാണ് മനോഹരേട്ടൻ .അവരുടെ സ്വന്തം മനോഹരേട്ടനെ നിങ്ങൾക്കായി മലയാളത്തിലെ പ്രിയ നായികമാർ അവതരിപ്പിക്കുന്നു.
.......................................................
വിഡിയോ സോംഗ് റിലീസ് സെപ്റ്റംബർ 20 വെള്ളി 6 പി.എം.
............................................................
അനശ്വര രാജനാണ് നായിക . വിജയരാഘവൻ , അജു വർഗ്ഗീസ് , ശ്രീലക്ഷ്മി ,പ്രസാദ് മുഹമ്മ ,നസീർ സംക്രാന്തി ,പൗളി വിൽസൺ , ബിജു സോപാനം , മനോജ് ഗിന്നസ് ,അനൂപ് , വിനോദ് കെടാമംഗലം ,സർജനോ ഖാലിദ് എന്നിവരും ഈ സിനിമയിൽ അഭിനയിക്കുന്നു.
ഷാരിസ് മുഹമ്മദും, ജെബിൻ ജോസഫും ചേർന്നാണ് തിരക്കഥ ഒരുക്കുന്നത്. ഛായാഗ്രഹണം നവാഗതനായ സാദിഖ് കബീറും , സംഗീതം ബിജി ബാലും , എഡിറ്റിംഗ് സൂരജ് പി. എസ്സും , കലാസംവിധാനം അജയ് മങ്ങാടും , വസ്ത്രലങ്കാരം സുനിൽ ജോർജ്ജും നിർവ്വഹിക്കുന്നു. മനോജ് പൂങ്കുന്നമാണ് പ്രൊഡക്ഷൻ കൺട്രോളർ .
സെൻട്രൽ പിക്ച്ചേഴ്സ് ആണ് " ആദ്യരാത്രി" നിർമ്മിക്കുന്നത്.
വെള്ളിമുങ്ങയുടെ വൻ വിജയത്തിന് ശേഷം ബിജു മോനോനും, ജിബു ജേക്കബും ഒന്നിക്കുന്ന ചിത്രം കൂടിയാണ് " ആദ്യരാത്രി " .
സലിം പി. ചാക്കോ .
No comments: