ഷഹീൻ സിദ്ദീഖ് - പീറ്റർ സാജൻ ടീമിന്റെ " ഒരു കടത്ത് നാടൻ കഥ - Money Can Destroy Your Mind " .

ഏഞ്ചിനീയറിംഗ് പഠനം പൂർത്തിയായെങ്കിലും  ജോലി ഇല്ലാതെ നിൽക്കുന്ന അവസരത്തിൽ   ഷാനുവിന്റെ ജീവിതത്തിലെ ഒരു ദിവസം നടക്കുന്ന  സംഭവങ്ങളാണ്  ത്രില്ലർ രൂപേണ നവാഗതനായ പീറ്റർ സാജൻ രചനയും, സംവിധാനവും നിർവ്വഹിക്കുന്ന  " ഒരു കടത്ത്  നാടൻ കഥ" യിൽ പറയുന്നത്. 

ഈ ചിത്രത്തിന്റെ ഫസ്റ്റ്ലുക്ക് പോസ്റ്റർ ജനപ്രിയ നടൻ ദിലീപാണ്   ഫേസ് ബുക്ക് പേജിലൂടെ  പുറത്ത് വിട്ടത്. 

നീരാഞ്ജാനം സിനിമാസിന്റെ ബാനറിൽ റിഥേഷ് കണ്ണനാണ് സിനിമ നിർമ്മിക്കുന്നത് . അനൂപ് മാധവും  ,പീറ്റർ സാജനും ചേർന്നാണ്  തിരക്കഥ ഒരുക്കിയിരിക്കുന്നത്. അൽഫോൻസ് ജോസഫ് സംഗീതം നിർവ്വഹിക്കുന്നു. 

ഷഹീൻ സിദ്ദീഖ് നായകനാകുന്ന ചിത്രമാണിത്.  തെലുങ്ക് നടൻ പ്രദീപ് റാവത്ത് , സലീംകുമാർ , സുധീർ കരമന , ബിജുകുട്ടൻ , നോബി , ശശി കലിംഗ , കോട്ടയം പ്രദീപ് , സാജൻ പള്ളുരുത്തി, ബൈജു എഴുപുന്ന , അബു സലിം , പ്രശാന്ത് പുന്നപ്ര , അഭിഷേക് ,       രാജ്കുമാർ , ജയശങ്കർ , ആര്യ അജിത്ത് , പ്രസീദ , സാവിത്രി ശ്രീധരൻ , സരസ ബാലുശ്ശേരി , അഞ്ജന അപ്പുക്കുട്ടൻ , രാംദാസ്    തിരുവില്വാംമല , ഷഫീഖ് തുടങ്ങിയ വൻതാര ഈ സിനിമയിൽ അഭിനയിക്കുന്നു. 


സലിം പി .ചാക്കോ .

No comments:

Powered by Blogger.