" കാപ്പാൻ '' മുളകുപ്പാടം ഫിലിംസ് സെപ്റ്റംബർ 20ന് തീയേറ്ററുകളിൽ എത്തിക്കും. മോഹൻലാൽ ,സൂര്യ ,ആര്യ എന്നിവർ പ്രധാന വേഷങ്ങളിൽ .


മോഹൻലാൽ, സൂര്യ , ആര്യ എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി കെ.വി ആനന്ദ് സംവിധാനം ചെയ്യുന്ന ആക്ഷൻ ത്രില്ലർ മൂവി " കാപ്പാൻ  " സെപ്റ്റംബർ 20ന് മുളകുപ്പാടം ഫിലിംസ്   കേരളത്തിലെ തീയേറ്ററുകളിൽ എത്തിക്കും  .

സയീഷ, ബോമൻ ഇറാനി, സമുദ്രക്കനി ,പ്രേം, തൃഷാ ക്യഷ്ണൻ, ചിരാഗ് ജാനി എന്നിവരും ഈ സിനിമയിൽ അഭിനയിക്കുന്നു. 

കെ.വി.ആനന്ദും, പട്ടുകോട്ടൈ പ്രഭാകറും, കബിലൻ വൈരമുത്തുവും ചേർന്നാണ് തിരക്കഥ ഒരുക്കിയിരിക്കുന്നത്. ഹാരീസ് ജയരാജ് സംഗീതവും, ഛായാഗ്രഹണം എം.എസ് .പ്രഭുവും, അഭിനന്ദൻ രാമാനുജവും , എഡിറ്റിംഗ് ആന്തണിയും നിർവ്വഹിക്കുന്നു . ലൈക്ക പ്രൊഡക്ഷൻസിന്റെ ബാനറിൽ  അലിരാജ സുബ്ബാസ്കരനും ,കെ.ഇ ഗണവേൽ രാജയും ചേർന്നാണ് " കാപ്പാൻ  " നിർമ്മിക്കുന്നത്. സ്റ്റുഡിയോ ഗ്രീൻ സിനിമാസ് തമിഴ്നാട്ടിൽ ചിത്രം വിതരണം ചെയ്യുന്നു.


സലിം പി. ചാക്കോ . 

No comments:

Powered by Blogger.