സിനിമയുടെ മുന്നിലും , പിന്നിലും പ്രവർത്തിക്കുന്നവർ സിനിമ ചരിത്രത്തിൽ ആദ്യമായി ഒരു സിനിമയ്ക്ക് വേണ്ടി ( പച്ചമാങ്ങ ) ഫേസ്ബുക്കിൽ ഒന്നിക്കുന്നു.

സിനിമ ചരിത്രത്തിൽ ആദ്യം
.....................................................
സിനിമയുടെ പോസ്റ്റർ, റ്റീസർ, ട്രെയിലർ ഇവയുടെയൊക്കെ റിലീസിംഗ് പലവിധത്തിലും നടത്താറുണ്ട് .

ഇവിടെയിതാ ചരിത്രം തിരുത്തി സിനിമയുടെ മുന്നിലും, പിന്നിലും പ്രവർത്തിക്കുന്ന എല്ലാ വിഭാഗത്തിലും പെട്ട അംഗങ്ങളുടെ ഫെയ്സ്ബുക്കിലൂടെ ഒരു ചിത്രം അതിന്റെ ആദ്യ പോസ്റ്റർ പുറത്തിറക്കുന്നു.
............................................................

*പച്ചമാങ്ങ* എന്ന ചിത്രത്തിന്റെ പോസ്റ്ററാണ് *20.09.2019* .
വെള്ളിയാഴ്ച 250-ൽ പരം  സിനിമ പ്രവർത്തകരുടെ ഫെയ്സ്ബുക്കിലൂടെ പുറത്തിറങ്ങുന്നത് .
.......................................................

താരങ്ങളും, സാങ്കേതികപ്രവർത്തകരും, നിർമ്മാതാക്കളും കണ്ണിചേരും!
താരങ്ങൾ, സംവിധായകർ,നിർമ്മാതാക്കൾ, വിതരണക്കാർ, തിരക്കഥാകൃത്തുകൾ, എഡിറ്റർമാർ,  ഗാന രചയിതാക്കൾ, ഗായകർ,മ്യൂസിക്ക് ഡയറക്ടേഴ്സ്, ഛായാഗ്രാഹകർ ,കലാസംവിധായകർ, മേക്കപ്പ്മെൻ, വസ്ത്രാലങ്കാര വിദഗ്ധർ, പ്രൊഡക്ഷൻ കൺട്രോളർമാർ, പ്രൊഡക്ഷൻ എക്സിക്യൂട്ടീവ്സ്,പ്രൊഡക്ഷൻ മാനേജേഴ്സ്, ഫൈറ്റ് മാസ്റ്റർമാർ ,ഫൈറ്റേഴ്സ്,ലൊക്കേഷൻ മാനേജേഴ്സ്, സ്റ്റിൽ ഫോട്ടോഗ്രാഫേഴ്സ്, സ്പോട്ട് എഡിറ്റർമാർ, ഔട്ട് ഡോർ യൂണിറ്റ് ഉടമകൾ, ക്രെയിൻ ഉടമകൾ, ക്രെയിൻ ഓപ്പറേറ്റേഴ്സ്,യൂണിറ്റംഗങ്ങൾ,
സ്റ്റുഡിയോ ഉടമകൾ, ടെക്നീഷ്യൻസ്, ഡബ്ബിംഗ് ആർട്ടിസ്റ്റുകൾ, പി.ആർ.ഒ, ഫിലിം ജേർണലിസ്റ്റുകൾ ( ചാനൽ, പ്രിന്റ് മിഡിയ) ,അസോസിയേറ്റ് ഡയറക്ടർമാർ, അസിസ്റ്റന്റ് ഡയറക്ടർമാർ, അസോസിയേറ്റ് ക്യാമറാമാൻമാർ, അസിസ്റ്റന്റ് ക്യാമറമാൻമാർ, ആർട്ട് അസിസ്റ്റന്റ്മാർ ,മേക്കപ്പ് അസിസ്റ്റന്റ്മാർ, കോസ്റ്റ്യൂം അസിസ്റ്റൻറ് മാർ , ജൂനിയർ ആർട്ടിസ്റ്റുകൾ, ജൂനിയർ ആർട്ടിസ്റ്റ് സപ്ലയർ മാർ ,ഡ്രൈവേഴ്സ്, പോസ്റ്റർ ഡിസൈനേഴ്സ്, പ്രൊഡക്ഷൻ അസിസ്റ്റന്റ്മാർ, മെസ്സ് കോൺട്രാക്റ്റേഴ്സ്, ലെയ്സൺ ഓഫീസേഴ്സ്, ഫിനാൻസ് കൺട്രോളർമാർ, ആഡിയോ, വീഡിയോ കമ്പനികൾ,ക്യാമറ ഓപ്പറേറ്റേഴ്സ്, സൗണ്ട് മിക്സിംഗ് എഞ്ചിനിയേഴ്സ്, തിയ്യറ്റർ ഉടമകൾ, തിയ്യറ്റർ സ്റ്റാഫ് , ഓൺലൈൻ പാർട്ട്ണേഴ്സ്, ഇവരിൽ നിന്നും ഓരോ വിഭാഗത്തിലെയും അഞ്ചു വീതം പേരുടെ ഫെയ്സ് ബുക്കിലൂടെ വരുന്ന വെള്ളിയാഴ്ച്  *20.09.2019* 
ഉച്ചയ്ക്ക്  *3 മണിക്ക്* 
ആദ്യ പോസ്റ്റർ പുറത്തിറങ്ങും.

എല്ലാവരുടെയും പിന്തുണയും, സഹകരണവും പ്രതീക്ഷിച്ചുകൊണ്ട് ,
സ്നേഹപൂർവ്വം,

ടീം പച്ചമാങ്ങ . 

No comments:

Powered by Blogger.