കമലിന്റെ " പ്രണയ മീനുകളുടെ കടൽ " ഒക്ടോബർ നാലിന് റിലീസ് ചെയ്യും. വിനായകനും, പുതുമുഖ താരങ്ങളും ചിത്രത്തിൽ അണിനിരക്കുന്നു .

ലക്ഷദ്വീപിന്റെ പശ്ചാത്തലത്തിൽ വിനായകനെ നായകനാക്കി കമൽ സംവിധാനം ചെയ്യുന്ന ചിത്രമാണ് " പ്രണയ മീനുകളുടെ  കടൽ " .ലക്ഷദ്വീപിലെ സാധാരണക്കാരായ മനുഷ്യരുടെ ജീവിതവും അതിനിടയിൽ വികസിക്കുന്ന ഹൃദയഹാരിയായ പ്രണയകഥയുമാണ് ഈ സിനിമയിലൂടെ അവതരിപ്പിക്കുന്നത്. 

ഗബ്രി ജോസ് , നിധി , പത്മാവതി റാവോ , സൈജു കുറുപ്പ് , ദിലീഷ് പോത്തൻ ,സുധീഷ് , ശ്രീധന്യ , ജിയോ ജോൺ ചാക്കോ , ജിതിൻ പുത്തഞ്ചേരി , ജിപ്സാ ബീഗം, പമ്മൻ പന്തീരാങ്കാവ് , അശോകൻ വടകര , രേവതി പ്രിജിത്ത് , അൻസലിം , സുശീല പപ്പൻ , ആതിര , സയ്റ എന്നിവരാണ് ഈ സിനിമയിൽ അവതരിപ്പിക്കുന്നത്. 

കമലും, ജോൺ പോളും ചേർന്ന് തിരക്കഥയും, റഫീഖ് അഹമ്മദ് , ഹരി നാരായൺ എന്നിവർ ഗാനരചനയും ,ഷാൻ റഹ്മാൻ സംഗീതവും, വിഷ്ണു പണിക്കർ ഛായാഗ്രഹണവും , എഡിറ്റിംഗ് ഷമീർ മുഹമ്മദും , കലാ സംവിധാനം സന്തോഷ് രാമനും നിർവ്വഹിക്കുന്നു. ഡാനി പ്രൊഡക്ഷൻസിന്റെ ബാനറിൽ ജോണി വട്ടക്കുഴിയും, ദീപക് ജോണും ചേർന്നാണ്  ഈ ചിത്രം നിർമ്മിക്കുന്നത്. 

കടലിന്റെ ആഴങ്ങളിൽ പോയി സ്രാവിനെ പിടിക്കുന്ന ഹൈദ്രുവിന്റെ എന്ന കഥാപാത്രം വിനായകന്റെ അഭിനയ ജീവിതത്തിലെ വഴിത്തിരിവാകുന്ന കഥാപാത്രമായിരിക്കും.
പുതുമുഖങ്ങളുടെ സാന്നിദ്ധ്യമാണ് ഈ സിനിമയുടെ പ്രത്യേകത.


സലിം പി. ചാക്കോ .

No comments:

Powered by Blogger.