ചിരഞ്ജവിയുടെ " സെയ്റ നരസിംഹ റെഡ്ഡി '" നാളെ ( ഒക്ടോബർ രണ്ടിന് ) തിയേറ്ററുകളിൽ എത്തും.

ചിരഞ്ജവി നായകനാകുന്ന "       Syeraa Narasimha Reddy  " ഒക്ടോബർ രണ്ടിന് തീയേറ്ററുകളിൽ എത്തും. 270 കോടി രൂപ മുതൽമുടക്കുള്ള ഈ ചിത്രം സംവിധാനം ചെയ്യുന്നത് സുരീന്ദർ റെഡ്ഡിയാണ്. റാംചരൺ ആണ് ഈ സിനിമ നിർമ്മിക്കുന്നത്. തെലുങ്ക് , കന്നട , ഹിന്ദി ,മലയാളം തമിഴ് ഭാഷകളിൽ സിനിമ റിലീസ് ചെയ്യുന്നു. 

ആന്ധപ്രദേശിലെ രായലസീമ റീജിയണിൽ ജീവിച്ചിരുന്ന സ്വാതന്ത്ര സമര സേനാനി ഉജ്വലവാഡാ  നരസിംഹ റെഡ്ഡി    യുടെ കഥയാണ് സിനിമ പറയുന്നത്. 

സെയ്രാ ഉജ്യലവാഡാ നരസിംഹ റെഡ്ഡിയായി ചിരഞ്ജവിയും , അവുക്ക്‌ രാജുവായി ഈച്ച സുദീപും , രാജാപാണ്ഡിയായി വിജയ് സേതുപതിയും , വീര റെഡ്ഡിയായി  ജഗപതി ബാബുവും, സിദ്ദാമ്മയായി നയൻതാരയും , ലക്ഷ്മിയായി തമന്ന ഭാട്ടിയായും , ഭാസി റെഡ്ഡിയായി രവി കിഷനും , ടിബിഎയായി നിഹാരിക    കൊനിഡാലയും , ബ്രഹ്മാനന്ദനായി  ജയ്റാമും , ടിബിഎയായി രഘു ബാബുവും വേഷമിടുന്നു .

ഗുരു ഗോസായി വെങ്കണ്ണയായി അമിതാബ് ബച്ചനും , റാമായി രാം ചരണനും ,ജാൻസി ലക്ഷ്മി ഭായ് യായി അനുഷ്ക ഷെട്ടിയും അതിഥി വേഷങ്ങളിൽ എത്തുന്നു .

പരുചുരി ബ്രദേഴ്സ് രചനയും, സുരീന്ദർ റെഡ്ഡി സംഭാഷണവും , അമിത് ത്രിവേദി സംഗീതവും , ജൂലിയസ് പാക്കിം പശ്ചാത്തല സംഗീതവും , ഛായാഗ്രഹണം ആർ. രത്തന വേലുവും , എഡിറ്റിംഗ് ഏ. ശ്രീകർ പ്രസാദും നിർവ്വഹിക്കുന്നു. 

കൊനിഡേല  പ്രൊഡക്ഷൻ കമ്പനിയാണ് ചിത്രം നിർമ്മിക്കുന്നത്. യു.വി. ക്രീയേഷൻസും, എക്സൽ എന്റെർടെയ്ൻ മെന്റ്സും , എ.എ. ഫിലിംസും, സൂപ്പർ ഗുഡ് ഫിലിംസുമാണ് ചിത്രം തീയേറ്ററുകളിൽ എത്തിക്കുന്നത് .

സലിം പി. ചാക്കോ .

No comments:

Powered by Blogger.