ജിബു ജേക്കബ്ബിന്റെ ബിജു മേനോൻ ചിത്രം " ആദ്യരാത്രി " ഒക്ടോബർ നാലിന് തീയേറ്ററുകളിൽ .


ബ്രോക്കർ മനോഹരനായി ബിജു മേനോൻ അഭിനയിക്കുന്ന " ആദ്യരാത്രി " ജിബു ജേക്കബ്  സംവിധാനം ചെയ്യുന്നു . ബ്രോക്കറെ കേന്ദ്ര കഥാപാത്രമാക്കുന്ന ആദ്യ ചിത്രമാണിത്. മനോഹരൻ ബ്രോക്കറുടെ  ആദ്യരാത്രിയിൽ സംഭവിക്കുന്ന രസകരമായ മുഹൂർത്തങ്ങളാണ് സിനിമയുടെ പ്രമേയം. 

അനശ്വര രാജനാണ് നായിക .  വിജയരാഘവൻ ,  അജു വർഗ്ഗീസ് , ശ്രീലക്ഷ്മി ,പ്രസാദ് മുഹമ്മ ,നസീർ സംക്രാന്തി ,പൗളി വിൽസൺ , ബിജു സോപാനം , മനോജ് ഗിന്നസ് ,അനൂപ് , വിനോദ് കെടാമംഗലം  ,സർജനോ ഖാലിദ്  എന്നിവരും  ഈ സിനിമയിൽ  അഭിനയിക്കുന്നു. 

ഷാരിസ് മുഹമ്മദും, ജെബിൻ ജോസഫും ചേർന്നാണ് തിരക്കഥ ഒരുക്കുന്നത്. ഛായാഗ്രഹണം നവാഗതനായ  സാദിഖ് കബീറും , സംഗീതം ബിജി ബാലും , എഡിറ്റിംഗ് സൂരജ് പി. എസ്സും , കലാസംവിധാനം അജയ് മങ്ങാടും , വസ്ത്രലങ്കാരം സുനിൽ ജോർജ്ജും നിർവ്വഹിക്കുന്നു. മനോജ് പൂങ്കുന്നമാണ്  പ്രൊഡക്ഷൻ കൺട്രോളർ .

സെൻട്രൽ പിക്ച്ചേഴ്‌സ് ആണ് " ആദ്യരാത്രി" നിർമ്മിക്കുന്നത്. 
വെള്ളിമുങ്ങയുടെ വൻ വിജയത്തിന് ശേഷം ബിജു മോനോനും, ജിബു ജേക്കബും ഒന്നിക്കുന്ന ചിത്രം കൂടിയാണ് " ആദ്യരാത്രി " .


സലിം പി. ചാക്കോ . 

No comments:

Powered by Blogger.