" ബ്രദേഴ്സ് ഡേ " ത്രില്ലർ മൂവി.

മാജിക് ഫ്രെയിംസിന്റെ ബാനറിൽ ലിസ്റ്റിൻ സ്റ്റീഫൻ നിർമ്മിക്കുന്ന പൃഥിരാജ് സുകുമാരൻ  ചിത്രം " ബ്രദേഴ്സ് ഡേ " കലാഭവൻ      ഷാജോൺ സംവിധാനം ചെയ്യുന്നു. 

ബ്രദേഴ്സ് ഡേ ത്രില്ലർ ഗണത്തിൽ ഉൾപ്പെടുത്താം. ഡാൻസ്, കോമഡി , അക്ഷൻ എല്ലാം ചേരുന്ന ചിത്രം. സാധാരണക്കാരനായ റോണിയുടെ കഥയാണിത് . ജോയീസ് കേറ്ററിംഗ് ഇവന്റ് മനോജ്മെന്റിലെ കേറ്ററിംഗ് തൊഴിലാളികൂടിയാണ് റോണി. റോണിയുടെ ജീവിതത്തിലേക്ക് ചാണ്ടി എത്തുമ്പോഴുണ്ടാകുന്ന സംഭവങ്ങളാണ് സിനിമയുടെ പ്രമേയം .

റോണിയായി പ്രഥീരാജ് സുകുമാരനും , ചാണ്ടിയായി വിജയരാഘവനും, ജോയിയായി കോട്ടയം നസീറും, മുന്നയായി ധർമ്മജൻ ബോൾഗാട്ടിയും വേഷമിടുന്നു. തമിഴ് സൂപ്പർ താരം പ്രസന്ന വില്ലൻ വേഷത്തിൽ എത്തുന്നു. പ്രസന്നയുടെ ആദ്യമലയാള ചിത്രം കൂടിയാണിത്.


അശോകൻ,  ഐശ്വര്യ ലക്ഷ്മി , മിയ ജോർജ് , പ്രയാഗ മാർട്ടിൻ , മഡോണ സെബാസ്റ്റ്യൻ , സ്ഫടികം ജോർജ്ജ് , ശിവജി ഗുരുവായൂർ , തമിഴ് താരം സച്ചിൻ ,പ്രേം പ്രകാശ് , സുനിൽ സുഖദ , പൗളി വിൽസൺ ,വിനോദ് കെടാമംഗലം എന്നിവർക്കൊപ്പം സംവിധായകൻ കലാഭവൻ ഷാജോണും   ഈ സിനിമയിൽ അഭിനയിക്കുന്നു. 

എഡിറ്റിംഗ് അഖിലേഷ് മോഹനും , സംഗീതം ഫോർ മ്യൂസിക്കും, ഛായാഗ്രഹണം ജീത്തു ദാമോദറും , കലാസംവിധാനം അജി കുറ്റിയാനിയും, മേക്കപ്പ് റോണക്സും , കോസ്റ്റും അരുൺ മനോഹറും, പ്രൊഡക്ഷൻ കൺട്രോളർ നോബിൾ ജേക്കബ്ബും നിർവ്വഹിക്കുന്നു. ജസ്റ്റിൻ സ്റ്റീഫൻ സഹ നിർമ്മാതാവുമാണ്. 

വിജയരാഘവന്റെ ചാണ്ടിയാണ് സിനിമയുടെ ഹൈലൈറ്റ്. കലാഭവൻ ഷാജോൺ ആദ്യമായി സംവിധാനം ചെയ്യുന്ന ഈ ചിത്രം കോമഡി പശ്ചാത്തലത്തിൽ ആയിരിക്കുമെന്നാണ് പ്രേക്ഷകർ പ്രതീക്ഷിച്ചത്. അതിൽ നിന്ന് വ്യത്യസ്തമായി ത്രില്ലർ മൂവിയായി ആണ് ഈ ചിത്രം ഒരുക്കിയിരിക്കുന്നത്. ജീത്തു ദാമോദറിന്റെ ഛായാഗ്രഹണം നന്നായിട്ടുണ്ട്. 

കഥയിൽ പുതുമ ഇല്ലെങ്കിലും ഫാമിലിയ്ക്ക് കാണാൻ പറ്റുന്ന ചിത്രമാണിത്. 

Rating : 3 / 5 .

സലിം പി .ചാക്കോ . 

No comments:

Powered by Blogger.