" നമുക്ക് കിട്ടുന്ന ഓരോ മെഡലുകളും ഓരോ കടം വീട്ടലുകളാണ് " . ഫൈനൽസ് മികച്ച സിനിമ .

രജീഷാ വിജയൻ  , നിരഞ്ജ്  മണിയൻപിള്ള രാജു എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി പി.ആർ. അരുൺ സംവിധാനം ചെയ്യുന്ന  " ഫൈനൽസ് " സ്പോർട്സ് പശ്ചാത്തലത്തിലുള്ള സിനിമയാണ്. 

മലയാള സിനിമയ്ക്ക് പുതുമയുള്ള പശ്ചാത്തലത്തിലൂടെയാണ് കഥ പറയുന്നത്. സൈക്കിളിംഗിൽ ഒളിബിക്സിൽ  മെഡൽ നേടാൻ കാത്തിരിക്കുന്ന ഒരു കായിക താരത്തിന്റെ ജീവിത സംഘർഷങ്ങളാണ് "ഫൈനൽസ് "  പറയുന്നത്. 

മലയോര മേഖലയിലെ സാധാരണക്കാരായ കുടുംബങ്ങളെ കേന്ദ്രീകരിച്ചാണ് കഥാപാത്രങ്ങളെ അവതരിപ്പിച്ചിരിക്കുന്നത്.
" ഫൈനൽസ് "  എന്നത് കായികരംഗവുമായി ബന്ധപ്പെടുത്തി പറയുന്ന വാക്കാണ്. പലരുടെയും  ജീവിതത്തിലെ അവസാന അവസരമൊന്നൊരു അർത്ഥം കൂടി ഫൈനൽസിനുണ്ട്. പട്ടിണി കിടന്നു പോലും ഒരു ഫൈനൽസിൽ ജയിച്ച് കയറുന്നത് സ്വപ്നം കാണുന്ന പാവപ്പെട്ട ഒരുപാട് കായിക താരങ്ങളുണ്ട്. ജീവിതം മുഴുവൻ ഒരു ഫൈനൽസിലേക്ക് ശ്രദ്ധ കേന്ദ്രീകരിക്കുന്നവരാണ് അവർ .

കായികാദ്ധ്യാപകനായ പി. വർഗ്ഗീസ് മാഷിന്റെ മകളാണ്          സൈക്ളിസ്റ്റായ ആലീസ് വർഗ്ഗീസ് . ഒരു ഒളിബിക് മെഡൽ നേടാൻ വേണ്ടി തീവ്രപ്രയത്നം നടത്തുന്ന പെൺക്കുട്ടിയാണ് ആലീസ് .ഒളിമ്പിക് മെഡൽ നേടാൻ സ്പോർട്സിൽ മാത്രമല്ല പോരാടേണ്ടത് , കുടുബത്തിലും സമൂഹത്തിലും ജീവിതത്തിലുമെല്ലാം പോരാടേണ്ടി വരുമെന്ന് ഈ സിനിമ ചൂണ്ടികാട്ടുന്നു. 

കായിക അദ്ധ്യാപകനായ പി. വർഗ്ഗീസ് എന്ന കോച്ച് കായിക അദ്ധ്യാപക സ്ഥാനം രാജിവച്ച് വർഗ്ഗീസ് സ്കൂൾ ഓഫ് അതല്റ്റിക്സ് തുടങ്ങി .മറ്റ് കായിക സ്കുളുകളെ അമച്ചർ ചാമ്പ്യൻഷിപ്പിൽ തോൽപ്പിച്ച് നാലാം സ്ഥാനം നേടുന്നു .സ്പോർട്സ് ഫെഡറേഷന്റെ ഇടപെടീലിനെ  തുടർന്ന് സ്കൂൾ പൂട്ടേണ്ടി വരുന്നു. 
 
മകൾ ആലീസ്  സ്പോർട്സിൽ താൽപര്യം പ്രകടിപ്പിച്ചപ്പോൾ എല്ലാ പിൻതുണയും പിതാവായ കായിക അദ്ധ്യാപകൻ വർഗ്ഗീസ് നൽകുന്നു. . ആലീസിന്  താങ്ങും ,തണലുമായി പത്രവിൽപ്പനക്കാരനായ കളി കൂട്ടുകാരൻ  മാനുവൽ തോമസും ഉണ്ട്. ഇവരുടെ കഥയാണ് " ഫൈനൽസ് " .

മണിയൻപിള്ള രാജു പ്രൊഡക്ഷൻസ് ഇൻ അസോസിയേഷൻ വിത്ത് ഹെവൻലി മൂവിസിന്റെ ബാനറിൽ നടൻ മണിയൻപിള്ള രാജു , പ്രജീവ് സത്യവ്യതൻ എന്നിവരാണ് ചിത്രം നിർമ്മിക്കുന്നത്. 

സുരാജ് വെഞ്ഞാറംമൂട് , ധ്രുവൻ , മണിയൻപിള്ള രാജു , മുത്തുമണി ടിനി ടോം , നിഷ്താർ സെയ്ട്ട് , കണ്ണൻ നായർ ,കുഞ്ചൻ , സോന നായർ , ബേബി അഞ്ജലീനാ എബ്രഹാം, മാസ്റ്റർ ഗോവിന്ദ് എന്നിവരും മുൻ സംസ്ഥാന സ്പോർട്സ് കൗൺസിൽ പ്രസിഡന്റ് പത്മിനി തോമസും  ,എം .പി . സാജുവും  ഈ ചിത്രത്തിൽ അഭിനയിക്കുന്നു.

സുദീപ് ഇളമൺ  ഛായാഗ്രഹണവും, എം.ഡി. രാജേന്ദ്രൻ, മനു രഞ്ജിത്ത് ,ശ്രീരേഖ എന്നിവർ ഗാനരചനയും,  കൈലാശ് മോനോൻ സംഗീതവും , ജിത്ത് ജോഷി എഡിറ്റിംഗും, ശ്രീജിത്ത് ശ്രീനിവാസൻ ശബ്ദലേഖനവും,  ത്യാഗു  തവന്നൂർ കലാസംവിധാനവും , പ്രദീപ് രംഗൻ മേക്കപ്പും ,നിർവ്വഹിക്കുന്നു. ബാദുഷയാണ് പ്രൊഡക്ഷൻ കൺട്രോളർ .

രജീഷാ വിജയൻ  , സുരാജ് വെഞ്ഞാറംമൂട് , നിരഞ്ജ്  മണിയൻപിള്ള രാജു എന്നിവരുടെ അഭിനയമാണ് സിനിമയുടെ ഹൈലെറ്റ് .ഛായാഗ്രഹണം മികച്ചതായി.

കായിക രംഗത്തെ ചില അസോസിയേഷനുകളിൽ നടക്കുന്ന അഴിമതിയും, സ്വജനപക്ഷപാതവും സിനിമയിൽ വരച്ച് കാട്ടുന്നു. ഹോസ്റ്റലുകളിൽ നടക്കുന്ന അഴിമതികൾ ചൂണ്ടി കാണിച്ചിട്ടുണ്ട്. , സ്പോർട്സ് ഭാരവാഹികൾ സ്വന്തം  മക്കളെ കായിക രംഗത്ത് തിരുകി കയറ്റുബോൾ യഥാർത്ഥ കായിക താരങ്ങൾ തള്ളപെടുന്നതും നന്നായി സിനിമയിൽ അവതരിപ്പിച്ചിട്ടുണ്ട്.  

ഇത്രയും സത്യസന്ധമായ തിരക്കഥ അടുത്ത കാലത്ത് മലയാള സിനിമ കണ്ടിട്ടില്ല. തിരക്കഥാകൃത്തും ,സംവിധായകനുമായ  പി. ആർ. അരുൺ അഭിനന്ദനം അർഹിക്കുന്നു. 

"ഷൈനി സൈലസ് "  എന്ന പെൺകുട്ടി കായിക രംഗത്ത് നേരിട്ട അനുഭവങ്ങളുടെ നേർകാഴ്ചയാണ് " ഫൈനൽസ് " .

ഇത്തരം സിനിമകൾ  വിജയിപ്പിക്കേണ്ടത് പ്രേക്ഷകരുടെ കടമയാണ്. കായിക രംഗവുമായി ബന്ധമുള്ളവർ നിർബന്ധമായി കാണേണ്ട സിനിമ കൂടിയാണിത്. 


Rating: 4 / 5 .
സലിം പി. ചാക്കോ .

No comments:

Powered by Blogger.