കിച്ച സുദീപിന്റെ "ഫയൽവാൻ " (Wrestler ) സെപ്റ്റംബർ 12ന് റിലീസ് ചെയ്യും.

ഈച്ച എന്ന ചിത്രത്തിലൂടെ മലയാള സിനിമ പ്രേക്ഷകർക്ക് സുപരിചിതനായ കിച്ച സുദീപ് നായകനാകുന്ന ചിത്രമാണ്  " ഫയൽവാൻ " ( Wrestler ) .സെപ്റ്റംബർ പന്ത്രണ്ടിന്   അഞ്ച് ഭാഷകളിൽ ഈ സിനിമ റിലീസ് ചെയ്യും.എസ്. കൃഷ്ണയാണ് രചനയും സംവിധാനവും നിർവ്വഹിച്ചിരിക്കുന്നത്. 

സുനിൽ ഷെട്ടി, ആകാൻക്ഷ സിംഗ് , സുശാന്ത് സിംഗ് ,കബീർ  ദുഹാൻ സിംഗ് , ശരത് ലോഹിത്യ , അവിനാഷ് , ക്യഷ്ണ അഡീഗ , ജീവൻ , വംശി , സുരജ്‌ , ബിരദർ ,അക്ഷയ, കെ.എസ്. രവികുമാർ  എന്നിവരും ഈ സിനിമയിൽ അഭിനയിക്കുന്നു. 

സുധാംശു ഗാനരചനയും,  അർജുൻ ജന്യ സംഗീതവും ,എ.  കരുണാകരാ  ഛായാഗ്രഹണവും ,റൂബൻ എഡിറ്റിംഗും നിർവ്വഹിക്കുന്നു. കൃഷ്ണ ,ഡി. എസ്. കണ്ണൻ ,മധൂ എന്നിവരാണ് തിരക്കഥ തയ്യാറാക്കിയിരിക്കുന്നത് .

സീ സ്റ്റുഡിയോസ് അവതരിപ്പിക്കുന്ന ഈ ചിത്രം ആർ. ആർ. ആർ മോക്ഷൻ പിക്ച്ചേഴ്സിന് വേണ്ടി സ്വപ്ന കൃഷ്ണയാണ്  നിർമ്മിക്കുന്നത്. കേരളത്തിൽ പല്ലവി മൂവിസാണ് ചിത്രം തീയേറ്ററുകളിൽ എത്തിക്കുന്നത്. 


ഇതൊരു മാസ് അക്ഷൻ ചിത്രമാണ്. ഫയൽവാൻ ക്യഷ്ണയായി കിച്ച സുദീപ് ഈ ചിത്രത്തിൽ വേഷമിടുന്നു. 

സലിം പി. ചാക്കോ .

No comments:

Powered by Blogger.