"വിപ്ലവം - ജയിക്കാനുള്ളതാണ് " ആഗസ്റ്റ് രണ്ടിന് റിലിസ് ചെയ്യും .

നവാഗതനായ നിഷാദ് ഹസൻ രചനയും , സംവിധാനവും നിർവ്വഹിക്കുന്ന ചിത്രമാണ് " വിപ്ലവം ജയിക്കാനുള്ളതാണ് " . മലയാളത്തിലെ ആദ്യ സിംഗിൾ ഷോട്ട്  ഫിലിമാണിത്. ഗിന്നസ് റിക്കാർഡ് നേട്ടം ലഭിച്ച ആദ്യ മലയാള സിനിമയെന്ന ഖ്യാതിയുമായാണ് " വിപ്ലവം - ജയിക്കാനുള്ളതാണ് " പ്രേക്ഷകരുടെ മുന്നിൽ എത്തുന്നത്. 

ഒരു നിയമസഭ തെരഞ്ഞെടുപ്പ് പശ്ചാത്തലമാക്കി കമ്മ്യൂണിസ്റ്റ് - കോൺഗ്രസ്സ് പ്രണയമൊക്കെ പറഞ്ഞു പോകുന്ന ചിത്രം. വർഷങ്ങൾക്ക് മുൻപ് നടന്ന കർഷക സമരത്തിനിടയിൽ കർഷകർക്ക് ഒപ്പം നിന്ന് പോരാടിയ സഖാക്കൻമാരുടെ കഥ പറഞ്ഞാണ് സിനിമ ആരംഭിക്കുന്നത്. 

ആയിരത്തോളം അഭിനേതാക്കളും, നാല് ആക്ഷൻ രംഗങ്ങളും , എട്ട് ഗാനരംഗങ്ങളും , നാല് ഫ്ലാഷ് ബാക്ക് രംഗങ്ങളും എല്ലാം ചേർത്ത് രണ്ട് മണിക്കൂർ കൊണ്ട് ഒരുക്കിയ രണ്ട് മണിക്കൂർ സിനിമയാണിത്. ഇതെല്ലാം ഷൂട്ട് ചെയ്യതത് സിംഗിൾ ഷോട്ടിൽ തന്നെയെന്നത് മലയാള സിനിമയിൽ തന്നെ ഒരു വിപ്ലവമായി മാറുകയാണ് ഈ സിനിമ. 

ഒരു ഫാസ്റ്റ് മൂവി ഗണത്തിലുള്ള ഈ സിനിമയിൽ പുതുമുഖ താരങ്ങളാടൊപ്പം നിഷാദ് , സാന്ദ്രാ ജോൺസൺ, ഉമേഷ്  , സോനാ മിനു , ഉദയകുമാർ , ജോബി , അസ്സി, ത്രയംബക് രണദേവ് , മെൽവിൻ , ഷാമിൽ ബഷീർ, ജക്കൂ , അഭിജിത്ത് ,        സോജോ  എന്നിവർ അഭിനയിക്കുന്നു. 

വട്ടം ടീം പ്രൊഡക്ഷൻസാണ് സിനിമ നിർമ്മിച്ചിരിക്കുന്നത്. ജോയ്സൺ സി. റപ്പായി അണ് എക്സിക്യൂട്ടിവ് പ്രൊഡ്യൂസർ . ഛായാഗ്രഹണം പവി. കെ. പവനും , എഡിറ്റിംഗ് ജിതിൻ ഡി.കെയും , സംഗീതം വിനായക് . ബിയും, മനു. എം മും, സൈക്കോ വിശ്വ രാജും , ഗാനരചന റ്റിനു മോഹൻ , സൈക്കോ വിശ്വ രാജും , മേക്കപ്പ് ലാൽ കരമനയും , ശബ്ദലേഖനം രാജേഷ് പി.എംമും നിർവ്വഹിക്കുന്നു. സൂരജ്‌ സന്തോഷ്, ജാസി ഗിഫ്റ്റ്, ഫ്രാങ്കോ എന്നിവരടോപ്പം പുതുമുഖ ഗായകരും ചിത്രത്തിൽ പാടുന്നു.

സലിം പി. ചാക്കോ

No comments:

Powered by Blogger.