ഒമർ ലുലുവിന്റെ " ധമാക്ക" യുടെ സ്വിച്ച് ഓൺ ആഗസ്റ്റിന് നാലിന് രാവിലെ പത്തിന് തൃശുരിൽ നടക്കും.

ഒമർ ലുലു സംവിധാനം ചെയ്യുന്ന " ധമാക്ക" യുടെ സ്വിച്ച് ഓൺ  ആഗസ്റ്റ് നാലിന് രാവിലെ പത്ത് മണിയ്ക്ക് തൃശൂർ തിരുവമ്പാടി കൺവൻഷൻ സെന്ററിന് സമീപമുള്ള  വ്യന്ദാവൻ ഇന്നിൽ  നടക്കും. 

ഒളിമ്പ്യൻ അന്തോണി ആദത്തിലൂടെ ശ്രദ്ധേയനായ അരുൺ ഈ ചിത്രത്തിൽ നായകനാകുന്നു. നേഹ സക്സേനയാണ് നായിക. 

നർമ്മ മുഹൂർത്തങ്ങളിലുടെ യുവത്വത്തിന്റെ കഥ പറയുന്നു ചിത്രമാണിത്. ഹരീഷ് കണാരൻ , ധർമ്മജൻ ബോൾഗാട്ടി , സലിം കുമാർ , ഇന്നസെന്റ് , ഇടവേള ബാബു , തരികിട സാബു , ആനി ലിബു , മിഷേൽ , നൂറിൻ ഷെരീഫ് , ഉർവ്വശി , നിഖിതാ എന്നിവർ ഈ സിനിമയിൽ അഭിനയിക്കുന്നു .

കഥ ഒമർ ലുലുവും , തിരക്കഥ സാരംഗ് ജയപ്രകാശ് , കിരൺ ലാൽ , ഒ.വി വേണു എന്നിവരും , ഗാനരചന ബി.കെ. ഹരി നാരായണൻ , ബ്ലെസി എന്നിവരും , സംഗീതം ഗോപി സുന്ദറും , ഛായാഗ്രഹണം സിനോജ് പി. അയ്യപ്പനും , എഡിറ്റിംഗ് ദിലിപ് ഡെന്നിസും നിർവ്വഹിക്കുന്നു. 

ഗുഡ് ലൈൻ പ്രൊഡക്ഷൻസിന്റെ ബാനറിൽ എം.കെ നാസറാണ് ചിത്രം നിർമ്മിക്കുന്നത്. ബാങ്കോങ് , പട്ടായ , തൃശൂർ എന്നിവടങ്ങളിലാണ് ഷൂട്ടിംഗ് .


സലിം പി. ചാക്കോ .

No comments:

Powered by Blogger.