വിതരണക്കാരൻ ചതിച്ചു : " മൂന്നാം പ്രളയം " 13 തീയേറ്ററുകളിൽ ഒതുങ്ങി.

ചതിക്കുഴികളും കളളകളികളും
വഞ്ചനയും നിറഞ്ഞതാണ്
സിനിമലോകമെന്ന് നേരിൽ മനസ്സിലാക്കി തന്നിരിക്കുകയാണ്.
എഴുപതിനുമുകളിൽ തിയേറ്ററുകൾ എന്ന് പറഞ്ഞ് ചിത്രത്തിന്റെ പ്രിവ്യു കണ്ട്  വിതരണമേറ്റെടുത്തയാൾ നാമമാത്രമായ തിയറ്ററുകളാണ് അവസാനം ഏർപ്പാടാക്കി തന്നത്.

വിഷമം പറഞ്ഞറിയിക്കാനാവുന്നില്ല. കേരളക്കര അനുഭവിച്ച ഒരു വിഷയം സിനിമയാക്കുമ്പോൾ തന്നെ ഒരുപാട് പ്രതീക്ഷകൾ ഉണ്ടായിരുന്നു....പലതും പാളി...വിശ്വസ്തതയുടെ മൂടുപടമണിഞ്ഞ് കൂടെ നിന്നവർ കുതികാൽവെട്ടി... വിലയില്ലാത്ത വാക്കുകളും വാഗ്ദാനങ്ങളും മാത്രം ബാക്കിയാക്കി മൂന്നാംപ്രളയം വലിയ ചെറിയ സിനിമ നാളെ റിലീസ് ചെയ്യപ്പെടുന്നു. പ്രിയമിത്രങ്ങൾക്ക് മുഴുവന് കാണുവാൻ സാധിക്കുമോ എന്ന് അറിയില്ല.  

അടുത്താഴ്ച മുതൽ കൂടുതൽ തിയറ്ററുകളുണ്ടാവും .
കൂടെ നിന്ന് പ്രോത്സാഹിപ്പിച്ച എന്റെ സുഹൃത്തുക്കളോട് സ്നേഹം മാത്രം....

സസ്നേഹം ,
രതീഷ് രാജു എം. ആർ 
( " മൂന്നാം പ്രളയം " സംവിധായകൻ ) 

എസ്. കെ. വില്ലാൻ 
(" മുന്നാം പ്രളയം "തിരക്കഥാകൃത്ത് ) .

No comments:

Powered by Blogger.