മമ്മുട്ടി - അജയ് വാസുദേവ് ടീമിന്റെ ഹാട്രിക് ചിത്രം " ഷൈലോക്ക് -THE MONEY LENDER " . രാജ് കിരൺ , മീന പ്രധാന വേഷങ്ങളിൽ .

മമ്മൂട്ടിയും, അജയ് വാസുദേവും ഒന്നിക്കുന്ന മൂന്നാമത്തെ ചിത്രമാണ് " ഷൈലോക്ക് " .ഒരു മാസ് എന്റർടെയിനർ ആയിരിക്കും ഈ സിനിമ .തമിഴിലെ പ്രമുഖ നടൻ രാജ് കിരൺ , മീന തുടങ്ങിയവർ അഭിനയിക്കുന്നു. 

ഗോപി സുന്ദർ സംഗീതവും , രണദീപ് ഛായാഗ്രഹണവും , നവാഗതരായ അനീഷ് ഹമീദ് , ബിബിൻ മോഹൻ എന്നിവർ തിരക്കഥയും നിർവ്വഹിക്കുന്നു.  ഡിക്സൺ പെടുത്താസ് പ്രൊഡക്ഷൻ കൺട്രേളറാണ്. ഗുഡ് വിൽ എന്റെർടെയ്ൻമെന്റിസിന്റെ ബാനറിൽ ജോബി ജോർജ്ജ് " ഷൈലോക്ക് " നിർമ്മിക്കുന്നു. 

രാജാധിരാജ , മാസ്റ്റർ പീസ് എന്നി ചിത്രങ്ങളുടെ വൻ വിജയത്തിന് ശേഷം അജയ് വാസുദേവ് സംവിധാനം ചെയ്യുന്ന ചിത്രമാണിത് .
സിനിമയുടെ പൂജ കൊച്ചിയിൽ നടന്നു.


സലിം പി. ചാക്കോ .

No comments:

Powered by Blogger.