" ഐ. ആം . ഇന്ത്യൻ ചിത്രീകരണം ആരംഭിച്ചു.


ദേവദാസ്  ഫിലിംസിന്റെ ബാനറിൽ  കല്ലയം സുരേഷ് നിർമിച്ച്, പ്രവീൺകുമാർ കോഴിക്കോട് കഥ എഴുതി സംവിധാനം ചെയ്യുന്ന "  ഐ ആം ഇന്ത്യൻ " ചിത്രീകരണം ആരംഭിച്ചു. തിരക്കഥ, സംഭാഷണം രൂപേഷ് രവി നിർവ്വഹിക്കുന്നു .പുൽവാമ ഭീകരാക്രമണവുമായി ബന്ധപ്പെട്ട് ഒരു ഗ്രാമത്തിൽ ഉണ്ടാകുന്ന രസകരമായ സംഭവങ്ങളാണ് ചിത്രത്തിന്റെ പ്രമേയം .

ഉണ്ണി രാജേഷ്, ആര്യാദേവി, നെടുമുടി വേണു,ദേവൻ, സൈജു കുറുപ്പ്,ശ്രീജിത് രവി, സുനിൽ സുഖദ, അനീഷ്  ജി. മേനോൻ,അബു സലിം, മാമുക്കോയ, കലിംഗ ശശി, വിനോദ് കോവൂർ, കിരൺരാജ്,ഊർമിള ഉണ്ണി,നിധീഷ, മാസ്റ്റർ പ്രജീഷ്,ബേബി അഖില, ശാലിമ, അമയ, അർച്ചന, ആർച്ച തുടങ്ങിയവരാണ് അഭിനേതാക്കൾ. 

കൈതപ്രം,രഘു എന്നിവരുടെ ഗാനങ്ങൾക്ക് സായ് ബാൽ സംഗീതം നൽകുന്നു . അഭിജിത് അഭിലാഷ് ഛായാഗ്രഹണവും ,പുനലൂർ രവി ചമയവും, സൗബിൻ വസ്ത്രാലങ്കാരവും ,വിജേഷ് നന്മണ്ട കലാസംവിധാനവും, ഷിബു മാറോളി നിശ്ചലഛായാഗ്രാഹണവും ,നിർവഹിക്കുന്നു. കോ- ഡയറക്ടർ രൂപേഷ് രവി. ചീഫ് അസോസിയേറ്റ് ഡയറക്ടർ എം.വി. ജിജേഷ്.പ്രോജക്ട് ഡിസൈനർ താജു.വാർത്തകൾ ഏബ്രഹാംലിങ്കൺ.


No comments:

Powered by Blogger.