സംസ്ഥാന ചലച്ചിത്ര പുരസ്കാരങ്ങൾ ജയസൂര്യ , സൗബിൻ സാഹിർ , നിമിഷാ സജയൻ ,ശ്യാമപ്രസാദ് , അബനി ആദി തുടങ്ങിയവരും , ജെ.സി. ഡാനിയേൽ പുരസ്കാരം നടി ഷീലയും ഏറ്റുവാങ്ങി.

49-ാം സംസ്ഥാന ചലച്ചിത്ര പുരസ്കാരങ്ങൾ മുഖ്യമന്ത്രി പിണറായി വിജയൻ വിതരണം ചെയ്തു. സംസ്ഥാന സർക്കാരിന്റെ പരമോന്നത ബഹുമതിയായ ജെ.സി. ഡാനിയേൽ പുരസ്കാരം നടി ഷീലയ്ക്ക് നൽകി. 

മികച്ച നടനുള്ള പുരസ്കാരം ജയസൂര്യയും, സൗബിൻ സാഹിറും, മികച്ച നടിയ്ക്കുള്ള പുരസ്കാരം നിമിഷാ സജയനും, സംവിധായകനുള്ള പുരസ്കാരം ശ്യാമപ്രസാദും മുഖ്യമന്ത്രിയിൽ നിന്ന്ഏറ്റുവാങ്ങി. 

മികച്ച സ്വഭാവനടനുള്ള പുരസ്കാരം ജോജു ജോർജ്ജും, മികച്ച സ്വഭാവനടിക്കുള്ള പുരസ്കാരം സാവിത്രി ശ്രീധരനും, സരസ ബാലുശ്ശേരിയും, മികച്ച ബാലനടിയ്ക്കുള്ള പുരസ്കാരം അബനി ആദിയും , മികച്ച ബാലനടനുള്ള  പുരസ്കാരം മാസ്റ്റർ റിഥുനും മുഖ്യമന്ത്രിയിൽ നിന്ന് ഏറ്റുവാങ്ങി. 

വിജയ് യേശുദാസ് ( ഗായകൻ) , ഷെരീഫ് സി. ( മികച്ച ചിത്രത്തിന്റെ സംവിധായകൻ ) ,  ജോയ് മാത്യു ( കഥാകൃത്ത്) , മുഹ്സിൻ പരാരി ( തിരക്കഥാകൃത്ത് ) , സക്കറിയ മുഹമ്മദ് ( നവാഗത സംവിധായകൻ) , കെ.യു. മോഹനൻ ( ഛായാഗ്രാഹകൻ) , വിശ്വാൽ ഭരദ്വാജ് ( സംഗീത സംവിധായകൻ) , ബി.കെ. ഹരി നാരായണൻ ( ഗാന രചയിതാവ്) , സമീറ സനീഷ് ( വസ്ത്രാലങ്കാരം) , സമീർ താഹിർ , ഷൈജു ഖാലിദ് ( ജനപ്രിയ ചിത്രത്തിന്റെ നിർമ്മാതാക്കൾ ) എന്നിവർക്കും മുഖ്യമന്ത്രി പുരസ്കാരങ്ങൾ നൽകി. മികച്ച ഗായികയ്ക്കുള്ള പുരസ്കാരം ശ്രേയാ ഘോഷാലിനു വേണ്ടി പ്രിയ ജയചന്ദ്രൻ ഏറ്റുവാങ്ങി. മികച്ച ചലച്ചിത്ര ഗ്രന്ഥത്തിനുള്ള പുരസ്കാരം എം.ജയരാജും എറ്റുവാങ്ങി. 

ചടങ്ങിൽ മുതിർന്ന സിനിമാ പ്രവർത്തകരെ ആദരിച്ചു. സാംസ്കാരിക വകുപ്പ് മന്ത്രി ഏ.കെ. ബാലൻ , മന്ത്രിമാരായ വി.എസ്. സുനിൽകുമാർ, കടകംപള്ളി സുരേന്ദ്രൻ, കെ. കൃഷ്ണൻകുട്ടി , ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് വി.കെ. മധു  , മേയർ വി.കെ. പ്രശാന്ത് ,സാംസ്കാരിക വകുപ്പ് സെക്രട്ടറി റാണി ജോർജ്ജ്,  ചലച്ചിത്ര അക്കാഡമി ചെയർമാൻ കമൽ , സെക്രട്ടറി മഹേഷ് പഞ്ചു തുടങ്ങിയവർ  ചടങ്ങിൽ പങ്കെടുത്തു. ബിജിപാലിന്റെ നേതൃത്വത്തിൽ സംഗീത പരിപാടിയും നടന്നു.


സലിം പി.ചാക്കോ .

CPK Desk.

No comments:

Powered by Blogger.