കലാകാരന്റെ സ്വാതന്ത്ര്യം ഉയർത്തി പിടിക്കാൻ ചലച്ചിത്ര കലാരംഗത്തുള്ളവർ എല്ലാ വേർതിരിവിനും അതീതമായി ഒരുമിച്ച് നിൽക്കണം : മുഖ്യമന്ത്രി .


കലാകാരന്റെ സ്വാതന്ത്ര്യം ഉയർത്തിപ്പിടിക്കാൻ ചലച്ചിത്രകലാരംഗത്തുള്ളവർ എല്ലാ വേർതിരിവിനും അതീതമായി ഒരുമിച്ച് നിൽക്കണം. മനുഷ്യത്വത്തെ ഉയർത്തിപ്പിടിക്കുന്ന നല്ല ചലച്ചിത്രസൃഷ്ടികൾ ഇനിയും ഉണ്ടാകണമെന്നും മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു. 49 -മത് സംസ്ഥാന ചലച്ചിത്ര അവാർഡുകൾ വിതരണം ചെയ്യുകയായിരുന്നു അദ്ദേഹം .

സാമൂഹ്യ പുരോഗതിക്ക് ഊർജം പകരുന്നതിൽ മലയാള സിനിമ വലിയപങ്ക് വഹിച്ചിട്ടുണ്ട്. ആദ്യകാലം മുതൽ മണ്ണിലുറച്ച് നിന്ന് തികഞ്ഞ യാഥാർഥ്യബോധം പ്രകടിപ്പിക്കുകയും സാമൂഹ്യ ആശങ്കകൾ പങ്കുവെക്കുകയും ചെയ്തു. എന്നും നല്ല സിനിമകളുടെ ഭാഗമായിരിക്കുകയും മികച്ച കഥാപാത്രങ്ങളെ അവതരിപ്പിക്കുകയും ചെയ്തു തിരശ്ശീലയിലെ മികച്ച സ്ത്രീസാന്നിധ്യമാകാൻ കഴിഞ്ഞ വ്യക്തിയാണ് ജെ.സി ദാനിയേൽ പുരസ്‌കാരം നേടിയ നടി ഷീലയെന്നും അദ്ദേഹം പറഞ്ഞു. 

കലാമൂല്യവും പ്രമേയപുതുമയും പുലർത്തിയവരെയാണ് സംസ്ഥാന ചലച്ചിത്ര പുരസ്‌കാരങ്ങളിലൂടെ ആദരിക്കുന്നതെന്ന് അദ്ദേഹം പറഞ്ഞു. 

No comments:

Powered by Blogger.