മമ്മുട്ടി - അജയ് വാസുദേവ് ടീമിന്റെ " ഷൈലോക്ക് " .
മമ്മൂട്ടി പലിശക്കാരനായി എത്തുന്ന " ഷൈലോക്കി " ന്റെ ടൈറ്റിൽ ലോഞ്ചും, പൂജയും കൊച്ചിയിൽ നടന്നു. " ദി മണി ലെൻഡർ " എന്ന ടാഗ് ലൈനോടെയാണ് പോസ്റ്റർ പുറത്ത് വിട്ടിരിക്കുന്നത്  .

മമ്മൂട്ടിയെ നായകനാക്കി അജയ് വാസുദേവ് സംവിധാനം ചെയ്യുന്ന മുന്നാമത്തെ ചിത്രമാണ്  " ഷൈലോക്ക് " .തമിഴ് നടൻ രാജ് കിരണും , മീനയും പ്രധാന വേഷങ്ങളിൽ അഭിനയിക്കുന്നു. 

കൊച്ചിയിൽ നടന്ന ചടങ്ങിൽ മമ്മൂട്ടി , രാജ്കിരൺ , മുകേഷ്  ,സംവിധായകരായ ജോഷി, അരുൺ ഗോപി , നിർമ്മതാവ് ജോബി ജോർജ്ജ് , ആന്റണി പെരുമ്പാവൂർ , ലിബർട്ടി ബഷീർ , മീന , ലാലു അലക്സ് തുടങ്ങിയവർ പങ്കെടുത്തു. 

ഷേക്സ്പിയറിന്റെ പ്രശസ്തമായ " മർച്ചന്റ് ഓഫ് വെനീസി"ലെ കഥാപാത്രമാണ് ഷൈലോക്ക് .
പലിശ കൊള്ളയും, സാമ്പത്തിക തട്ടിപ്പും , അധോലോകവും എല്ലാം സിനിമയിൽ ഉൾപ്പെടുത്തിയിരിക്കുന്നു.  

ഗോപി സുന്ദർ സംഗീതവും , രണദീപ്  ഛായാഗ്രഹണവും , അനീഷ് ഹമീദും  , ബിബിൻ മോഹൻ എന്നിവർ തിരക്കഥയും നിർവ്വഹിക്കുന്നു. ഡിക്സൻ പെടുത്താസ് പ്രൊഡക്ഷൻ കൺട്രോളറാണ് .

ഒരു മാസ് എന്റെർടെയ്നറായ " ഷൈലോക്ക് " നിർമ്മിക്കുന്നത് ഗുഡ് വിൽ എന്റെർsയ്നറാണ് . രാജാധിരാജ , മാസ്റ്റർപീസ്  എന്നീ ചിത്രങ്ങളുടെ വൻ വിജയത്തിന് ശേഷമാണ് മമ്മൂട്ടി നായകനായ " ഷൈലോക്ക് " അജയ് വാസുദേവ് സംവിധാനം ചെയ്യുന്നത്. 


സലിം പി. ചാക്കോ .

No comments:

Powered by Blogger.