വിനയന്റെ " ആകാശഗംഗ II " ഓണത്തിന് റിലീസ് ചെയ്യും.

മലയാള സിനിമയിലെ എക്കാലത്തെയും , മികച്ച ഹൊറർ ബ്ലോക്ക് ബസ്റ്റർ ചിത്രം ആകാശഗംഗയുടെ രണ്ടാം ഭാഗമാണ് " ആകാശഗംഗ II  " .
20 വർഷങ്ങൾക്ക് മുൻപാണ് ആകാശഗംഗ റിലീസ് ചെയതത് .

ശ്രീനാഥ് ഭാസി, വിഷ്ണു വിനയ് , വിഷ്ണു ഗോവിന്ദ് , സലിം കുമാർ , ഹരീഷ് കണാരൻ , ധർമ്മജൻ ബോൾ ഹാട്ടി , രാജാമണി ,ഹരീഷ് പേരടി , സുനിൽ സുഗദ , ഇടവേള ബാബു , റിയാസ് , സാജു കൊടിയൻ, നസീർ സംക്രാന്തി , രമ്യ ക്യഷ്ണൻ , പ്രവീണ , പുതുമുഖം ആരതി , തെസ്നി ഖാൻ , വൽസലാ മോനോൻ , ശരണ്യ , കനകലത , നിഹാരിക എന്നിവരാണ് അഭിനേതാക്കൾ .
പ്രകാശ്കുട്ടി ഛായാഗ്രഹണവും, ബിജിബാൽ സംഗീതവും, ഗാനരചന ബി.കെ. ഹരി നാരായണനും, രമേശൻ നായരും, മേക്കപ്പ് റോഷനും ,സമീറാ സനീഷ് വസ്ത്രാലങ്കരവും, അഭിലാഷ് എഡിറ്റിംഗും നിർവ്വഹിക്കന്നു. 

ഡോൾബി അറ്റ്മോസിൽ ശബ്ദലേഖനം ചെയ്യപ്പെടുന്ന ഈ ചിത്രത്തിന്റെ സൗണ്ട് മിക്സിംഗ് ചെയ്യുന്നത് തപസ് നായ്ക് ആണ്. "പുതുമഴയായി വന്നു..... "  എന്ന ആകാശഗംഗയിലെ ഗാനം ബേണി ഇഗ്നേഷ്യസ് തന്നെ റീമിക്സ് ചെയ്യുന്നു. 


സലിം പി. ചാക്കോ .

No comments:

Powered by Blogger.