വിനീത് ശ്രീനിവാസന്റെയും, മാത്യുവിന്റെയും " തണ്ണീർമത്തൻ ദിനങ്ങൾ " ജൂലൈ 26 ന് തീയേറ്ററുകളിൽ എത്തും .

വിനീത് ശ്രീനിവാസൻ , കുമ്പളങ്ങി നൈറ്റ്സ് ഫെയിം മാത്യു എന്നിവരെ പ്രധാന കഥാപാത്രകളാക്കി നവാഗതനായ എ.ഡി. ഗിരീഷ് സംവിധാനം ചെയ്യുന്ന ചിത്രമാണ് " തണ്ണീർമത്തൻ ദിനങ്ങൾ " .

സ്കുൾ പശ്ചാത്തലത്തിലൂടെ  പുതിയ തലമുറയുടെ കഥയാണ് ഈ ചിത്രത്തിലൂടെ രസകരമായി അവതരിപ്പിക്കുന്നത്.  ഈ ചിത്രത്തിൽ നിരവധി പുതുമുഖങ്ങളും അഭിനയിക്കുന്നു. 

ജോമോൻ ടി. ജോൺ ഛായാഗ്രഹണവും , എ.ഡി. ഗിരീഷ്, ഡിനോയ് എന്നിവർ ചേർന്ന് രചനയും , ജസ്റ്റിൻ വർഗ്ഗീസ്  സംഗീതവും നിർവ്വഹിക്കുന്നു .

ഷെബിൻ ബക്കർ പ്രൊഡക്ഷൻസ് ഇൻ അസോസിയേഷൻ വിത്ത് പ്ലാൻ ജെ. സ്റ്റുഡിയോസിന്റെ ബാനറിൽ ഷെബിൻ  ബക്കറും, ഛായാഗ്രാഹകൻ ജോമോൻ ടി. ജോണും , സമീർ മുഹമ്മദും ചേർന്നാണ് " തണ്ണീർമത്തൻ ദിനങ്ങൾ " നിർമ്മിച്ചിരിക്കുന്നത്. 


സലിം പി.ചാക്കോ .

No comments:

Powered by Blogger.