" തങ്കഭസ്മകുറിയിട്ട തമ്പുരാട്ടി " ജൂലൈ 26 ന് റിലീസ് ചെയ്യും.

നവാഗതനായ സുജൻ ആരോമൽ രചനയും, സംവിധാനവും നിർവഹിക്കുന്ന ത്രില്ലർ കോമഡി ചിത്രമാണ് " തങ്കഭസ്മകുറിയിട്ട തമ്പുരാട്ടി " .

മനുമോൻ ജി. വിവാഹതലേന്ന് ഒളിച്ചോടുന്നു. കാരണം പെൺകുട്ടികളെ ഇയാൾക്ക് ഭയമാണ്. നാടുവിട്ട മനുമോൻ തന്റെ സുഹൃത്തുക്കൾ താമസിക്കുന്ന കൊല്ലം പട്ടണത്തിലെ ദേവസഹായം ലോഡ്ജിൽ താമസമാക്കുന്നു. ഈ ലോഡ്ജിൽ പോലീസ് റെയ്ഡില്ല. സത്യസന്ധനായ വർഗ്ഗീസ് ചേട്ടനാണ് ലോഡ്ജിന്റെ ഉടമ . ഷിബുവും, അടിമയും, ബാലുവും, അമ്പിളിയും ആണ് മനുമോന്റെ കൂട്ടുകാർ .ഇവരുടെ ജീവിതത്തിലേക്ക് ദേവി എന്ന പെൺകുട്ടി കടന്നു വരുന്നു. തുടർന്ന് നടക്കുന്ന സംഭവങ്ങളാണ് സിനിമയുടെ പ്രമേയം .

മനുമോൻ ജി.യെ അർജൂൻ ഗോപാലും, ദേവിയായി ദേവിക നമ്പ്യാരും , ഷിബുവായി ഭഗത് മാനുവലും , അടിമയായി സിനോജ് അങ്കമാലിയും, ബാലുവായി സൂരജും,  അമ്പിളിയായി ശശാങ്കനും  ,  ശോഭരാജ് എന്ന ഗുണ്ടയായി ബൈജു സന്തോഷും  വേഷമിടുന്നു. സുധീർ കരമന , കലാഭവൻ നവാസ്, ജാഫർ ഇടുക്കി , മണികണ്ഠൻ , ഡോ. സജിമോൻ പാറയിൽ , നസീർ സംക്രാന്തി , ആര്യ , സീമ ജി. നായർ എന്നിവരാണ് മറ്റ് താരങ്ങൾ .

സ്പാറയിൽ ക്രിയേഷൻസിന്റെ ബാനറിൽ ഡോ. സജിമോൻ പാറയിൽ  ആപ്പിൾ സിനിമയുമായി ചേർന്ന് ഈ ചിത്രം നിർമ്മിക്കുന്നു. സഹനിർമ്മാണം  നവാസ് എ.എസും,  ഛായാഗ്രഹണം ബാലമുരുകനും, എഡിറ്റിംഗ് സോബിൻ കെ. സോമനും , സംഗീതം ദീപക് നിലമ്പുരും , കലാസംവിധാനം മഹേഷ് ശ്രീധരനും നിർവ്വഹിക്കുന്നു. ഹരി വെഞ്ഞാറംമൂടാണ് പ്രൊഡക്ഷൻ കൺട്രോളർ .

സലിം പി. ചാക്കോ .

No comments:

Powered by Blogger.